ആരോഗ്യപ്രവർത്തക‍ കൊവിഡ് ബാധിച്ച് മരിച്ചു; വിട പറഞ്ഞത് മേപ്പാടി സ്വദേശിനി അശ്വതി

മാനന്തവാടി: ആരോഗ്യപ്രവർത്തക‍ കൊവിഡ് ബാധിച്ച് മരിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായിരുന്ന അശ്വതിയാണ് മരിച്ചത്. 25 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് അതീവഗുരുതരാവസ്ഥയിലായിരുന്നു അശ്വതി. മേപ്പാടി സ്വദേശിനിയാണ്. ഇന്നലെ രാത്രി മുതല്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു.

ആരോഗ്യനില അതീവഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം. വൃക്ക സംബന്ധമായ അസൂഖങ്ങള്‍ക്ക് കുറെകാലമായി മരുന്നു കഴിക്കുന്നയാളാണ് അശ്വതി. ഒന്നരമാസം മുമ്പ് രണ്ടു ഡോസ് വാക്സിനും അശ്വതി സ്വീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലുള്ള മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here