ലെസ്ബിയൻ പ്രണയത്തിന്റെ കാഴ്ച; ‘ഹോളിവൂണ്ട് ‘ എത്തുന്നു

അജയ് തുണ്ടത്തിൽ

കൊച്ചി: അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന ‘ഹോളിവൂണ്ട് ‘ ചിത്രീകരണം പൂർത്തിയാക്കി. ലെസ്ബിയൻ പ്രണയമാണ് സൈലന്റ് മൂവിയുടെ വിഷയം. അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം തടസ്സമാകുന്നില്ലായെന്ന് ചൂണ്ടിക്കാണിക്കുന്ന സിനിമയാണിത്‌. സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിര്‍മ്മിക്കുന്ന ഈ ചിത്രം പറഞ്ഞു തീർക്കാൻ കഴിയാത്ത പ്രണയത്തിന്റെ ആവേശമാണ്. കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം നടത്തിയത്.

ബാല്യം മുതൽ പരിശുദ്ധമായി പ്രണയിക്കുന്ന രണ്ട് പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കൂട്ടിമുട്ടുമ്പോൾ ഉണ്ടാകുന്ന അതിതീവ്ര വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്. അത്തരം മുഹൂർത്തങ്ങളുടെ പച്ചയായ ആവിഷ്ക്കരണത്തിലൂടെ വൈകാരികത ഒട്ടും ചോർന്നുപോകാത്ത തരത്തിലാണ് ചിത്രത്തിലെ വിഷ്വലുകൾ ഒരുക്കിയിരിക്കുന്നത്.

. ലെസ്ബിയൻ പ്രണയത്തിന്റെ റിയലിസത്തിലൂന്നിയുള്ള മുഹൂർത്തങ്ങളൊരുക്കൽ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് വൈകാരിക കാഴ്ച്ചകളുടെ പുതു അനുഭവം തന്നെയായിരിക്കും. ജാനകി സുധീർ , അമൃത, സാബു പ്രൗദീൻ എന്നിവർ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രചന – പോൾ വൈക്ലിഫ്, ഛായാഗ്രഹണം – ഉണ്ണി മടവൂർ , എഡിറ്റിംഗ് – വിപിൻ മണ്ണൂർ പശ്ചാത്തലസംഗീതം – റോണി റാഫേൽ , പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ജിനി സുധാകരൻ, കല – അഭിലാഷ് നെടുങ്കണ്ടം, ചമയം -ലാൽ കരമന, കോസ്റ്റ്യൂംസ് – അബ്ദുൾ വാഹിദ്, അസ്സോസിയേറ്റ് ഡയറക്ടർ – അരുൺ പ്രഭാകർ , എഫക്ട്സ് – ജുബിൻ മുംബെ, സൗണ്ട് ഡിസൈൻസ് – ശങ്കർദാസ് , സ്റ്റിൽസ് – വിജയ് ലിയോ , പി ആർ ഓ – അജയ് തുണ്ടത്തിൽ .

 

LEAVE A REPLY

Please enter your comment!
Please enter your name here