‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ ഒന്നാം സ്ഥാനം കെഎസ്ഇബിയ്ക്ക്; ജീവനക്കാര്‍ക്ക് മന്ത്രിയുടെ അഭിനന്ദനം

തിരുവനന്തപുരം: കെഎസ്‌ഇബിയിലെ ജീവനക്കാര്‍ക്ക് വൈദ്യുതി മന്ത്രിയുടെ അഭിനന്ദനം. സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയില്‍ ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പാക്കിയ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒന്നാമതെത്തിയതിന്റെ പേരിലാണ് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അഭിനന്ദനം ജീവനക്കാരെ തേടിയെത്തിയത്. സേവനങ്ങള്‍ അതിവേഗവും അനായാസവും ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയതാണ് കെഎസ്ഇബിയ്ക്ക് ഗുണകരമായത്.

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ നടത്തിയ സര്‍വേയിലാണ് കെഎസ്‌ഇബി ഒന്നാമതെത്തിയത്. 100ല്‍ 85 മാര്‍ക്കാണ് കെഎസ്ഇബിയ്ക്ക് ലഭിച്ചത്. . വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയ സേവനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ്. സര്‍വേയുടെ ഭാഗമായി കെഎസ്‌ഇബിയുടെ 3000 ഗുണഭോക്താക്കളെ ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞിരുന്നു..

ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി ഉപയോക്താക്കള്‍ക്ക് അനായാസം സേവനങ്ങള്‍ ലഭ്യമാക്കാന്‍ കെഎസ്‌ഇബി നിരവധി നടപടി സ്വീകരിച്ചിരുന്നു. 1912ല്‍ വിളിച്ച്‌ ആവശ്യം അറിയിച്ചാല്‍ നിറവേറ്റി നല്‍കുന്ന ‘സേവനങ്ങള്‍ വാതില്‍പ്പടിയില്‍’ പദ്ധതി, സെക്ഷന്‍ ഓഫീസ് സന്ദര്‍ശനത്തിന് മുന്‍കൂട്ടി നേരം നിശ്ചയിക്കാന്‍ ഇ സമയം, ഉപയോക്താക്കള്‍ക്ക് സ്വയം മീറ്റര്‍ റീഡിങ്ങിന് അനുവദിക്കുന്ന സെല്‍ഫ് മീറ്റര്‍ റീഡിങ്, കണക്ഷന്‍ നടപടി ലഘൂകരിക്കല്‍ ഉള്‍പ്പെടെ നിരവധി മാതൃകാ നടപടിയാണ് സ്വീകരിച്ചത്. ഇതാണ് ജനങ്ങളില്‍ കെഎസ്ഇബിയുടെ സ്വീകാര്യത കൂട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here