Home Cinema ജെ.സി.ഡാനിയേല്‍ ഫൌണ്ടേഷന്‍ ഫിലിം അവാര്‍ഡ്; എന്‍ട്രികള്‍ ക്ഷണിക്കുന്നു

ജെ.സി.ഡാനിയേല്‍ ഫൌണ്ടേഷന്‍ ഫിലിം അവാര്‍ഡ്; എന്‍ട്രികള്‍ ക്ഷണിക്കുന്നു

കൊച്ചി: ജെ.സി.ഡാനിയേല്‍ ഫിലിം അവാര്‍ഡിനു എന്‍ട്രികള്‍ ക്ഷണിക്കുന്നു. 2020 ജനുവരി ഒന്നിനും ഡിസംബര്‍ മുപ്പത്തിയൊന്നിനും ഇടയ്ക്ക് സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ക്ക് അപേക്ഷിക്കാം.

ഏറ്റവും നല്ല ചിത്രത്തിനു 50000 രൂപ കാഷ് അവാര്‍ഡും ശില്പവും പ്രശംസാ പത്രവും നല്‍കും. ഇതര ചിത്രങ്ങള്‍ക്ക് കാഷ് അവാര്‍ഡും ശില്പവും പ്രശംസാ പത്രവും നല്‍കും.

എന്‍ട്രി ഫീസ്‌ ആയി 4000 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സെക്രട്ടറി, ജെ.സി.ഡാനിയേല്‍ ഫൌണ്ടേഷന്‍ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന വിധത്തില്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അവസാന തീയതി ഒക്ടോബര്‍ ആറ്  ആണ്.

അപേക്ഷാ ഫോറത്തിനും മറ്റു വിവരങ്ങള്‍ക്കും ബന്ധപ്പെടുക മൊബൈല്‍: 9496916675. ഇമെയില്‍ വിലാസം: danielfoundationjc@gmail.com

 

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here