ജിജു മലയിൻകീഴിന് ശനീശ്വര അഖാഡ മാധ്യമ പുരസ്കാരം

തിരുവനന്തപുരം : യൂറോപ്യൻ യൂണിയൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൂര്യവംശി ഇന്റർനാഷണൽ ശനീശ്വര അഖാഡയുടെ 2022 ലെ മാധ്യമ പുരസ്കാരത്തിന് കലാകൗമുദിയിലെ ജിജു മലയിൻകീഴ് അർഹനായി. ചരിത്രപരവും ആത്മീയവും വ്യത്യസ്തത പുലർത്തുന്നതുമായ ആധികാരിക ലേഖനങ്ങളാണ് ജിജുവിനെ പുരസ്കാരത്തിന് അർഹനാക്കിയതെന്ന് സൂര്യവംശി ഇന്റർനാഷണൽ ശനീശ്വര അഖാഡയുടെ ചീഫ് ജനറൽ സെക്രട്ടറി ആചാര്യശ്രീ ആനന്ദ് നായർ  അറിയിച്ചു.

സുര്യവംശി അന്താരാഷ്ട്ര മാധ്യമ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ മലയാളി മാധ്യമ പ്രവർത്തകനാണ് ജിജു മലയിൻകീഴ് . തിരുവനന്തപുരം ആര്യനാട് ചെമ്പക മംഗംലം ശ്രീ ഭദ്രകാളിക്ഷേത്രത്തിൽ 16 മുതൽ നടക്കുന്ന മഹാരുദ്ര ഭൈരവീ യാഗത്തിൽ മഹാശനീശ്വരഹവനത്തിന് മുഖ്യ കാർമ്മികത്വം വഹിക്കാനായി യൂറോപ്പിൽ നിന്ന് എത്തുന്ന സൂര്യവംശി ശനീശ്വര അഖാഡയുടെ സുപ്രീം ചീഫ് ആചാര്യ ശ്രീ ശ്രീ 1008 മഹാമണ്ഡലേശ്വർ ദേവേന്ദ്ര സൂര്യവംശി 20-ാം തിയതി മഹാരുദ്ര ഭൈരവീ യാഗഭൂമിയിലെ വേദിയിൽ വച്ച് അവാർഡ് സമർപ്പണം നടത്തുമെന്ന് ആചാര്യ ശ്രീആനന്ദ് നായർ അറിയിച്ചു.

സാമൂഹിക-സാംസ്കാരിക ആദ്യാത്മിക രംഗത്തെ സജീവ സാനിധ്യമായ ജിജു തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന വോക്സ് പോപ്പുലി എന്ന പ്രാദേശിക പത്രത്തിലൂടെയാണ് മാധ്യമ രംഗത്തേക്ക് കടന്നുവരുന്നത്. ചുരുങ്ങിയ കാലം രാഷ്ട്ര ദ്വീപികയിലും തുടർന്ന് സത്യമേവ ന്യൂസ്, കേരള പ്രണാമം, ട്രൂത്ത് ലൈവ് തുടങ്ങിയ പത്രങ്ങളിലും ഓൺലൈൻ ചാനലുകളിലും പ്രവർത്തിച്ചിരുന്നു. ഇപ്പോൾ കലാകൗമുദി പബ്ലിക്കേഷൻ മാനേജർ ആയി പ്രവർത്തിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here