തിരുവനന്തപുരം: പ്രമുഖ ഹൈക്കോടതി ജഡ്ജിയായിരുന്ന കമാല്‍ പാഷ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുവടുമാറുന്നു. . യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് അദ്ദേഹം തയ്യാറെടുക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്ത് ഉണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
നിരവധി ആളുകൾ പുനലൂരിൽ ഞാൻ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് എന്നെ സമീപിച്ചിരുന്നു. എന്നാൽ പുനലൂരില്‍ മത്സരിക്കാൻ ഒരുപാട് പ്രയോഗിക ബുദ്ധിമുട്ടുകളുണ്ട്. അതുകൊണ്ട് തന്നെ ആ അവസരം ഞാൻ സ്നേഹപൂർവം നിരസിച്ചു. ഞാൻ താമസിക്കുന്നത് എറണാകുളത്താണ്. അതുകൊണ്ട് തന്നെ ഇവിടെ ഒരു സീറ്റ് ലഭിച്ചാൽ ആലോചിക്കാമെന്നും എന്നെ വന്നു കണ്ടവരെ അറിയിച്ചു. ഉത്തരവാദിത്തപ്പെട്ട കോൺഗ്രസ് നേതാവ് വന്നു കണ്ടിരുന്നു.
ഇത്രയും അഴിമതി പൊങ്ങിവന്നപ്പോൾ ഇതൊന്ന് അവസാനിപ്പിക്കണം എന്ന് കരുതിതന്നെയാണ് രാഷ്ട്രീയ പ്രവേശനത്തിൽ ഒരു തീരുമാനമെടുക്കുന്നത്. ഞാൻ ഒറ്റപ്പെട്ട ശബ്ദമായി നിന്നിട്ട് കാര്യമില്ലല്ലോ എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കേരളത്തിലെ ഇതുവരെ കണ്ട ഏറ്റവും വലിയ അഴിമതി തുറന്നുകാട്ടിയത് കേരളത്തിലെ പ്രതിപക്ഷമാണ്.
എന്നാൽ കോൺഗ്രസുകാർ എല്ലാം സംശുദ്ധരാണെന്ന് ഞാൻ പറയുന്നില്ല. അവരുടെ ഭാഗത്ത് നിന്നും ഇതിനുമുൻപ് പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ഞാൻ ഇടപെട്ടിട്ടുണ്ട്. എന്നാൽ ഈ സർക്കാരിന്റെ കാലത്തെ സ്വർണക്കടത്ത് പോലെ ഇത്രത്തോളം വലിയ അഴിമതി കേരളം കാണുന്നത് ആദ്യമാണ്. അതിനൊരു ചെക്ക് വയ്ക്കണമെന്നാണ് എന്റെ ആഗ്രഹം-കെമാല്‍ പാഷ തുറന്നടിക്കുന്നു.