തിരുവനന്തപുരം: പ്രതിസന്ധികളിലെ ട്രബിൾ ഷൂട്ടറായിരുന്നു കെ.ശങ്കരനാരായണന്‍ എന്ന് കോണ്‍ഗ്രസ് വക്താവ് പന്തളം സുധാകരന്‍. ശങ്കരനാരായണന് അഞ്ജലി അര്‍പ്പിച്ചുള്ള എഫ്ബി കുറിപ്പിലാണ് പന്തളം ഇങ്ങനെ കുറിച്ചത്. 1978 ൽ കോൺഗ്രസ്സ് പിളർന്നപ്പോൾ ഇന്ദിരാജിയോടും കെ കരുണാകരനോടുമൊപ്പം നിന്ന ശങ്കർജിയുടെ പ്രവർത്തനങ്ങൾ മറക്കാൻ കഴിയില്ല.
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും വിവിധ സംസ്ഥാനങ്ങളിലെ ഗവർണറുമായിരുന്ന കെ.ശങ്കരനാരായണൻഞായറാഴ്ച രാത്രിയാണ് അന്തരിച്ചത്. പാലക്കാട് ശേഖരീപുരം കാവ് സ്ട്രീറ്റിൽ ‘അനുരാധ’യിൽ ആയിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടർന്ന് ഒന്നര വർഷത്തിലേറെയായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് ചെറുതുരുത്തി പൈങ്കുളത്ത് കരീക്കൽ വീട്ടിൽ നടന്നു.
നാഗാലൻഡ്, ജാർഖണ്ഡ്, മഹാരാഷ്ട്ര, അസം, അരുണാചൽപ്രദേശ്, ഗോവ സംസ്‌ഥാനങ്ങളിൽ ഗവർണറായി സേവനമനുഷ്ഠിച്ചു. ആറു സംസ്ഥാനങ്ങളില്‍ ഗവര്‍ണറായ ഏക മലയാളിയാണ്.
കേരളത്തിൽ വിവിധ മന്ത്രിസഭകളിലായി കൃഷി, ധനം, എക്‌സൈസ് തുടങ്ങിയ വകുപ്പുകളിൽ മന്ത്രിയായി. തൃത്താല, ശ്രീകൃഷ്‌ണപുരം, ഒറ്റപ്പാലം, പാലക്കാട് മണ്ഡലങ്ങളിൽ നിന്ന് നിയമസഭയിലെത്തി. 1986 മുതൽ 2001 വരെയുള്ള ദീർഘകാലയളവിൽ യുഡിഎഫ് കൺവീനറായിരുന്നു.