കോട്ടയം: ഉമ്മൻചാണ്ടിയ്ക്കായി പുതുപ്പള്ളിയില്‍ സമ്മര്‍ദ്ദം. മണ്ഡലം മാറാന്‍ ഉമ്മന്‍ ചാണ്ടിയെ അനുവദിക്കില്ലെന്നാണ് പ്രതിഷേധത്തിനു പിന്നിലെ വികാരം. വികാരഭരിതരംഗങ്ങളും ഉമ്മന്‍ ചാണ്ടിയ്ക്കായുള്ള മുദ്രാവാക്യങ്ങളുമാണ് പുതുപ്പള്ളിയില്‍ മുഴങ്ങുന്നത്. ഞങ്ങടെ കുഞ്ഞൂഞ്ഞാ, ഞങ്ങടെ ഓമനനേതാവ്, വിട്ടുതരില്ലാ വിട്ടുതരില്ലാ”, എന്നിങ്ങനെ മുദ്രാവാക്യങ്ങള്‍. ഉമ്മൻചാണ്ടിയുടെ വലിയ ഫ്ലക്സുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. പ്രവർത്തകരിൽ ഒരാൾ ഉമ്മൻചാണ്ടിയുടെ വീടിന് മുകളിൽ കയറി പ്രതിഷേധിച്ചു.
ഉമ്മൻചാണ്ടിയെ ഒരു കാരണവശാലും നേമത്തേക്കോ മറ്റൊരു മണ്ഡലത്തിലേക്കോ വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കിയാണ് പുതുപ്പള്ളിയിലെ വീട്ടിന് മുന്നിലെ പ്രതിഷേധം. പുതുപ്പള്ളിയിൽ. ഉമ്മന്‍ ചാണ്ടി തന്നെ മല്‍സരിക്കണമെന്നാണ് പ്രാദേശിക വികാരം. ഡൽഹിൽ നിന്നും പുതുപ്പള്ളിയിലെ വീട്ടിലെത്തിയ ഉമ്മൻ ചാണ്ടിയെ അരമണികൂറോളം വീടിന് മുന്നിൽ പ്രവർത്തകർ തടഞ്ഞ് മുദ്രവാക്യം വിളിച്ചു. പുതുപ്പള്ളിയില്‍ നിന്ന് മാറ്റരുതെന്ന് ആവശ്യപ്പെട്ട് എഐസിസിക്ക് കോട്ടയം ഡിസിസി കത്തയച്ചു.
ഡല്‍ഹിയില്‍ നിന്ന് ഇന്ന് രാവിലെയാണ് ഉമ്മൻചാണ്ടി കൊച്ചിയിലെത്തിയത്. അവിടെ നിന്ന് പുതുപ്പള്ളിയിലെത്തിയ ഉമ്മൻചാണ്ടി, ആദ്യം പോയത് പള്ളിയിലേക്കാണ്. സാധാരണ ഞായറാഴ്ചകളിലാണ് ഉമ്മൻചാണ്ടി മണ്ഡലത്തിൽ വരാറ്. ഇത്തവണ തിരുവനന്തപുരത്തേക്ക് പോകാതെ, ശനിയാഴ്ച തന്നെ അദ്ദേഹം മണ്ഡലത്തിലെത്തി. പള്ളിയിൽ നിന്ന് തിരികെ വീട്ടിലേക്ക് എത്തിയ ഉമ്മൻചാണ്ടിക്ക് ആവേശോജ്ജ്വലമായ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്.
സ്ത്രീകൾ ഉൾപ്പടെയുള്ള പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്. ” ഇതിനിടെ മുതിർന്ന നേതാക്കളായ കെ സി ജോസഫ് അടക്കമുള്ളവർ ഉമ്മൻചാണ്ടിയുടെ വീട്ടിലെത്തി. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിടില്ലെന്ന് കെ.സി.ജോസഫ് [പ്രതികരിച്ചു. നേമത്തിന് അനാവശ്യ പ്രധാന്യം നല്കുന്നു. ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യം എല്ലാമണ്ഡലങ്ങളിലും വേണമെന്നും ജോസഫ് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്ഥിയാവില്ലെന്നും തന്റെ സീറ്റ് നിഷേധത്തിന്റെതായ ഘട്ടത്തില്‍ കെ.സി.ജോസഫ് വ്യക്തമാക്കി.