തിരുവനന്തപുരം: സംസ്ഥാനം വീണ്ടും കോവിഡ് നിയന്ത്രണങ്ങളിലേക്ക്. കോവിഡ് രണ്ടാംഘട്ടം തീവ്രമാകവേ ശക്തമായ നടപടികളിലേക്ക് സംസ്ഥാനം നീങ്ങുന്നു. കൊവിഡ് കൂട്ടപ്പരിശോധനയുടെ കൂടുതൽ ഫലങ്ങൾ ഇന്ന് പുറത്തുവരുന്നതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം ലക്ഷം കടക്കുമെന്നാണ് സൂചന. ഇതോടെയാണ് കര്‍ശന നടപടികള്‍ വേണം വേണമെന്ന തീരുമാനത്തിലേക്ക് നീങ്ങിയത്. രാത്രികാല കര്‍ഫ്യൂ നടപ്പാക്കാക്കുന്നതും വര്‍ക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരുന്നതും പരിഗണനയിലാണ്. പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിന് ഇത്തരത്തില്‍ കര്‍ശന നപടികള്‍ സ്വീകരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. അന്തിമ തീരുമാനം ഇന്ന് ചേരുന്ന ഉന്നത തല യോഗത്തിലുണ്ടാകും.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുക്കും.ഈ യോഗത്തിന് മുമ്പായി ചീഫ് സെക്രട്ടറി പോലീസ് മേധാവികളുമായി നടത്തിയ ചര്‍ച്ചയിലാണ് നൈറ്റ് കര്‍ഫ്യൂവടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന പോലീസ് ശുപാര്‍ശ ചെയ്തത്.
രോഗ ബാധ കുത്തനെ കൂടുന്ന എറണാകുളം, കോഴിക്കോട് അടക്കം ജില്ലകളിൽ നിയന്ത്രണങ്ങൾ കര്‍ക്കശമാക്കി. ചികിത്സയിലുള്ള രോഗ ബാധിതര്‍ ലക്ഷം കടക്കുന്നതോടെ കിടത്തി ചികിത്സ ആവശ്യമായവരുടേയും രോഗം ഗുരുതരമാകുന്നവരുടേയും എണ്ണം കൂടുമെന്നാണ് കണക്കുകൂട്ടൽ. അങ്ങനെ വന്നാൽ സര്‍ക്കാര്‍ മേഖലയില്‍ കൊവിഡ് ഇതര ചികിത്സകൾ പരിമിതപ്പെടുത്തും. അതേസമയം, വാക്സീൻ ക്ഷാമം തുടരുന്നതിനാല്‍ രോഗ വ്യാപന തീവ്രത കുറയാൻ ലക്ഷ്യമിട്ടുളള മെഗാ വാക്സിനേഷൻ ക്യാംപുകള്‍ ഭൂരിഭാഗവും മുടങ്ങിയിട്ടുണ്ട്.