തിരുവനന്തപുരം: കോവിഡിനെതിരെ ശക്തമായ നടപടികളുമായി സംസ്ഥാനം. കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. . കോവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇന്നു മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. . എല്ലാവരും മാസ്ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് നിര്‍ദേശം. കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കും. രിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കും, ഇതരസംസ്ഥാനക്കാര്‍ക്ക് ഒരാഴ്ച ക്വാറന്‍റീന്‍ തുടരും. എല്ലാ പോളിങ് ഏജന്‍റുമാരും പരിശോധന നടത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രോഗബാധിതരെ വേഗത്തില്‍ കണ്ടെത്താൻ ആന്‍റിജൻ പരിശോധനകള്‍ വ്യാപകമാക്കും. ആന്‍റിജൻ പരിശോധനക്ക് ഒപ്പം പിസിആര്‍ പരിശോധനയും നടത്തും. തെരഞ്ഞെടുപ്പില്‍ പോളിങ് ഏജന്‍റുമാരായെത്തിയവരെ മുഴുവൻ കൊവിഡ് പരിശോധനക്ക് വിധേയമാക്കുവാനും കൊവിഡ് കോര്‍ കമ്മറ്റി യോഗം തീരുമാനിച്ചു.
മാസ്ക് , സാനിട്ടൈസര്‍ , സാമൂഹിക അകലം എന്നിവ ഉറപ്പാക്കാനാണ് നിര്‍ദേശം നൽകിയിരിക്കുന്നത്. പൊലീസ് പരിശോധന വീണ്ടും തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കാനും തീരുമാനിച്ചു . ഇതര സംസ്ഥാനക്കാര്‍ക്ക് ഒരാഴ്ച നീരീക്ഷണം തുടരും. പരമാവധിപേരിലേക്ക് വാക്സീൻ എത്തിക്കാനുള്ള നടപടി സ്വീകരിക്കാനും ജില്ലാ മെഡിക്കൽ ഓഫിസര്‍മാര്‍ക്കും കലക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 45 വയസ് കഴിഞ്ഞവര്‍ എത്രയും വേഗം കോവിഡ് വാക്‌സിനെടുക്കണമെന്നാണ് . ഇതിനായി www.cowin.gov.in എന്ന വെബ്‌സൈറ്റില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം.