എം.കെ.ഷെജിന്‍
കൊച്ചി: ക്ഷണികം പ്രേക്ഷകർ ഏറ്റെടുത്തു. രാജീവ് രാജേന്ദ്രൻ സംവിധാനം ചെയ്ത യഥാർത്ഥ സംഭവ കഥയെ ആസ്പദമാക്കിയുള്ള ചിത്രമാണ് ക്ഷണികം. ബാല്യകാലത്ത് നഷ്ടപ്പെട്ട മകനെയോർത്ത് വിതുമ്പുന്ന അമ്മയുടെ തേങ്ങൽ വിഷയമാകുന്ന ചിത്രം. ആ വിങ്ങുന്ന ഹൃദയം പിന്നീട് ഒരു ദത്തുപുത്രനിലേക്ക് എത്തുകയാണ്. ക്ഷണികമായ ജീവിതത്തിൽ ഒന്നിനും പകരമല്ല എന്ന തിരിച്ചറിവ് സുപ്രിയ എന്ന നായികയുടെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നു. മകനെ നഷ്ടപ്പെട്ട അച്ഛന്റെ സങ്കടങ്ങളും ഒപ്പം വിഷയമാകുന്നു. പിന്നീട് സന്തോഷത്തിന് നാളുകൾ ഇവരുടെ ജീവിതത്തിലേക്ക് വരികയാണ്.ഇതാണ് ക്ഷണികം എന്ന ചിത്രം പറയുന്നത്.
പ്രണയത്തിന്റെ സന്തോഷവും വിരഹത്തിന്റെ വേദനയും നിറഞ്ഞ ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ആർ പ്രൊഡക്ഷൻസ് ഫിലിമിയുടെ ബാനറിലാണ് നിർമ്മാണം. *ക്ഷണികം *എന്ന ചിത്രം റിയൽസ്‌റ്റോറിയെ നിലനിർത്തി കൊണ്ട് ദീപ്തിനായർ കഥയെഴുതി, അരവിന്ദ് ഉണ്ണി ക്യാമറ ചലിപ്പിച്ച് , രാകേഷ് അശോക ചിത്രസംയോജനം നടത്തുന്നു. ശ്രീ.വി ടി സുനിൽ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന പാട്ടുകൾക്ക് വരികൾ എഴുതിയിരിക്കുന്നത് ഡോ: ഷീജാ വക്കം ആണ്.
പാട്ടുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് സാംസൺ സിൽവ്വയാണ്. മെലഡികളുടെ യുവഗായകൻ ഹരിശങ്കർ ഈ ചിത്രത്തിൽ മനോഹരമായ ഒരു പാട്ട്
ആലപിച്ചിരിക്കുന്നു. മറ്റൊരു താരാട്ട് പാട്ട് കെ എസ് ചിത്ര ആലപിച്ചിരിക്കുന്നു.
അഭിനേതാക്കൾ:
ജുവൽ മേരി, രൂപേഷ് രാജ്, നന്ദലാൽ കൃഷ്ണമൂർത്തി, രോഹിത് നായർ, മീര നായർ, ഹരിശങ്കർ, ഓസ്റ്റിൻ, സ്മിത അമ്പു, സുനിൽ കലാബാബു, അമ്പൂട്ടി, ഷിന്റോ, ബൈജു, റോക്കി സുകുമാരൻ, അരുൺ സോൾ, ശിൽപ്പ, ബേബി നവമി അരവിന്ദ്, അഭിലാഷ് ശ്രീകുമാരൻ. പ്രൊഡക്ഷൻ കൺട്രോളർ ഷൗക്കത്ത് മന്നലംകുന്ന്.
ലെയിൻ പ്രൊഡ്യൂസർ അഭിലാഷ് ശ്രീകുമാരൻ നായർ.
പി ആർ ഒ എം കെ ഷെജിൻ.