തിരുവനന്തപുരം: വ്യാപാരി വ്യവസായി ഏകോപന സമിതി പുത്തൻ ചന്ത യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റ് പരിധിയിൽ ലേബർ രജിസ്ട്രേഷൻ പുതുക്കലും പുതുതായി രജിസ്ട്രേഷനും നടത്തി. യൂണിറ്റ് ഓഫീസിൽ നടന്ന പരിപാടിയിൽ പ്രസിഡൻ് വാഹിനി സുധീർ, ജനറൽ സെക്രട്ടറി എം.നജീബ്, ട്രഷറർ വി. പരമേശ്വരൻ നായർ, വൈസ് പ്രസിഡൻ് ഷിഹാബുദീൻ, വൈസ് പ്രസിഡൻ് വിനോദ് ആർ. കുറുപ്പ്, സെക്രട്ടറി ബി.രാജീവ്, ഓഫീസ് സെക്രട്ടറി കൃഷ്ണ കുമാർ, അസിസ്റ്റൻ് ലേബർ ഓഫീസർ അരുൺ കുമാർ, ഓഫീസ് അസിസ്റ്റൻ് അനുകുമാർ എന്നിവർ നേതൃത്വം നൽകി. തൈക്കാട് സിഎസ് സി വിഎൽഇ അഞ്ജു പി.ആർ. ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കി.