പ്രായം അന്‍പത് കടന്നും മുന്നോട്ട്; ശരീര സൌന്ദര്യം മങ്ങുന്നുമില്ല; ആരാധകവലയത്തില്‍ തുടരുന്ന മാധുരിയുടെ സൌന്ദര്യ രഹസ്യമെന്ത്?

ബോളിവുഡിന്റെ പ്രിയ നടി മാധുരി ദീക്ഷിതിന്റെ സൌന്ദര്യ രഹസ്യമെന്ത്? പ്രായം 53 ആയിട്ടും മാധുരി ഇപ്പോഴും മുപ്പതിന്റെ ചുറുചുറുക്കിലാണ്. എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യം ? മാധുരിക്ക് പ്രായമാകുന്നില്ലേ ? ഈ ചോദ്യങ്ങൾ നിരവധി വേദികളിൽ മാധുരിക്ക് നേരെ ഉയർന്നിട്ടുണ്ട്. ഇതിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് മാധുരി. താരം സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോ നിരവധിപേരാണ് കണ്ടത്. മാധുരിയുടെ ചർമ സംരക്ഷണരീതികളും സൗന്ദര്യ രഹസ്യങ്ങളും ഇതാ.

ആഹാരം, വെള്ളം, ഉറക്കം, വ്യായാമം എന്നിവയാണ് ആന്തരികത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദിവസവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളം കുടിക്കണം. ഇത് ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും ചർമം ഹൈഡ്രേറ്റഡ് ആയി നിർത്താനും സാധിക്കുന്നു. ഇത് ചര്‍മത്തെ ആരോഗ്യമുള്ളതായി നിർത്താൻ സഹായിക്കുമെന്നും മാധുരി പറയുന്നു. എണ്ണയടങ്ങിയ ആഹാരത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക എന്നതാണ് മറ്റൊന്ന്. അമിതമായി എണ്ണ ചർമത്തിൽ അടിഞ്ഞാൽ മുഖക്കുരുവും കറുത്ത പാടുകളും ഉണ്ടാകും. ഇത് ഒഴിവാക്കാനാണ് എണ്ണയടങ്ങിയ ആഹാരം നിയന്ത്രിക്കുന്നത്.

അമിതമായ ഗ്ലൂക്കോസ് സാന്നിധ്യം ചർമത്തെ അസ്വസ്ഥമാക്കാനും മുഖക്കുരുവിനും കാരണമാകുന്നു. അതിനാൽ പഞ്ചസാരയ്ക്ക് മാധുരിയുടെ ആഹാരത്തിൽ സ്ഥാനമില്ല. ഉറക്കത്തിന് ചർമ സംരക്ഷണത്തിലുള്ള പ്രാധാന്യത്തെക്കുറിച്ചും താരം വാചാലയായി. ദിവസവും 7–8 മണിക്കൂർ നിർബന്ധമായും ഉറങ്ങും. കാരണം ചർമകോശങ്ങളുടെ പുനരുജ്ജീവനത്തിനൊപ്പം ആരോഗ്യകരമായ ജീവിതശൈലി ഉറപ്പാക്കാനും ഇത് അത്യാവശ്യമാണ്. വ്യായാമത്തിന്റെ പ്രധാന്യവും മാധുരി എടത്തു പറഞ്ഞു. ശരീരത്തിന്റെ ആരോഗ്യത്തിനൊപ്പം ചർമത്തിന്റെ തിളക്കവും വ്യായാമം ഉറപ്പാക്കുമെന്നാണ് മാധുരിയുടെ പക്ഷം. ഹോർമോണുകളുടെ നിയന്ത്രണത്തിനും അതുവഴി ചർമത്തിന്റെ അസ്വസ്ഥകൾ ഒഴിവാക്കാനും വ്യായാമം സഹായിക്കുന്നു.

പലതരം ബ്യൂട്ടി പ്രൊഡക്ടുകൾ ബാഹ്യ സംരക്ഷണത്തിനായി ചർമത്തിൽ ഉപയോഗിക്കുന്നുണ്ട്. ദിനചര്യ പോലെ ചർമസംരക്ഷണത്തിനായി ഒരു ശൈലി മാധുരി രൂപപ്പെടുത്തിയിട്ടുമുണ്ട്. ഒരിക്കലും മേക്കപ് നീക്കം ചെയ്യാതെ ഉറങ്ങാനായി പോകാറില്ലെന്നും താരം പറയുന്നു ക്ലെൻസര്‍, ടോണർ, മോയിസ്ച്വറൈസർ എന്നിവയുടെ ഉപയോഗശേഷം ഒരു സൺസ്ക്രീൻ പുരട്ടിയാണ് ചർമസംരക്ഷണം ആരംഭിക്കുന്നത്. രാവിലെ ആദ്യം ചെയ്യുന്ന കാര്യങ്ങളിലൊന്നാണിത്. ആൽക്കഹോൾ സാന്നിധ്യമില്ലാത്ത ടോണർ ആണ് ഉപയോഗിക്കുക. രാത്രി മേക്കപ് റിമൂവ് ചെയ്തശേഷം ക്ലെൻസർ, ടോണർ, വിറ്റാമിൻ സി സെറം, മോയിസ്ച്വറൈസര്‍ എന്നിവ ഉപയോഗിക്കും. ഇതെല്ലാം മുഖത്തും കഴുത്തിലും താഴെ നിന്ന് മുകളിലേക്ക് എന്ന രീതിയിലാണ് പുരട്ടുക. മികച്ച പ്രൊഡക്ടുകൾ മാത്രമാണ് ഉപയോഗിക്കുകയെന്നും മാധുരി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here