രാഹുല്‍ കൃഷ്ണ ആദ്യമായി സംവിധായകനാകുന്നു; ക്രൈം ത്രില്ലര്‍ ‘മിസ്റ്റിക് പോണ്ട്’ ഷൂട്ടിംഗ് പുരോഗമിക്കുന്നു

കൊച്ചി: ക്രൈം ത്രില്ലറായ ‘മിസ്റ്റിക് പോണ്ട്’ ഷൂട്ടിംഗ് പുരോഗമിക്കുന്നു. വര്‍ഷങ്ങളായി മലയാള സിനിമയില്‍ പ്രവര്‍ത്തന പാരമ്പര്യമുള്ള രാഹുല്‍ കൃഷ്ണ ആദ്യമായി സംവിധായക മേലങ്കി അണിയുന്ന ചിത്രമാണ് ‘മിസ്റ്റിക് പോണ്ട്’. 4M മൂവീസാണ് നിര്‍മ്മാണം. കേസ് അന്വേഷണത്തിന്നിടയില്‍ നാല് പോലീസുകാര്‍ക്ക് നേരിടേണ്ടി വരുന്ന  ഉദ്വേഗം തുടിക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. മെല്‍ബണില്‍ കൂടി ഷൂട്ടിംഗ് ലൊക്കേഷന്‍ ഉള്ള സിനിമയാണിത്‌.

സിനിമയുടെ ഫസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയായി. സെക്കന്‍ഡ് ഷെഡ്യൂള്‍ ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. മനു കൃഷ്ണാനന്ദ് ആണ് നായകന്‍. ബിജു സുഗതന്‍, ഷൈജു കൃഷ്ണ, വേണു മാധവ്, പ്രദീപ്‌, ചിത്ര, ഐശ്വര്യ ജാസ്മിന്‍, ബൈജു എന്നിവരാണ് അഭിനേതാക്കള്‍.

രാജേന്ദ്രന്‍ കൈപ്പള്ളിയാണ് കഥ-തിരക്കഥ-സംഭാഷണം. ക്യാമറ-അഭിമന്യു. പ്രോജക്റ്റ് ഡിസൈനര്‍- വേണു മാധവ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രകാശ്. സംഗീതം-ശ്യാം. ആലാപനം-അരവിന്ദ് വേണുഗോപാല്‍. എഡിറ്റര്‍-അരുണ്‍ദാസ്.

LEAVE A REPLY

Please enter your comment!
Please enter your name here