തിരുവനന്തപുരം: ഗോവയില്‍ നടന്ന ദേശീയ ഗെയിംസില്‍ കേരളത്തിനായി മെഡല്‍ നേടിയ താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. വ്യക്തിഗത ഇനങ്ങളില്‍ സ്വര്‍ണം നേടിയവര്‍ക്ക് 5 ലക്ഷം രൂപയും വെള്ളി നേട്ടത്തിന് 3 ലക്ഷവും വെങ്കലത്തിന് 2 ലക്ഷവുമാണ് പാരിതോഷികം. ടീമിനങ്ങളില്‍ സ്വര്‍ണം നേടിയവര്‍ക്ക് 2 ലക്ഷം വീതവും വെള്ളിയ്ക്ക് 1.5 ലക്ഷവും വെങ്കലത്തിന് 1 ലക്ഷവും വീതം നല്‍കും. ഗോവ ദേശീയ ഗെയിംസില്‍ കേരളം 86 മെഡലാണ് നേടിയത്. ഇതില്‍ 36 സ്വര്‍ണവും 23 വെള്ളിയും 27 വെങ്കലവുമാണ്.