നിലപാട് അറിയാനുള്ള അവകാശം വിശ്വാസികള്‍ക്കുണ്ട്; സർക്കാരും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്ന് എന്‍.എസ്.എസ്

കോട്ടയം: ശബരിമല വിഷയത്തിൽ സർക്കാരും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്ന് എന്‍.എസ്.എസ്. ശബരിമലയില്‍ സ്ത്രീകള്‍ കയറിയ കാര്യത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാപ്പ് പറയുകയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തിരുത്തുകയും ചെയ്ത അവസ്ഥയിലാണ് എന്‍എസിന്റെ ആവശ്യം.

നിലപാട് അറിയാനുള്ള അവകാശം വിശ്വാസികൾക്കുണ്ടെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. ശബരിമല വിഷയത്തിൽ ഉത്തരം പറയേണ്ടത് സിപിഎം സംസ്ഥാന ഘടകമാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞിട്ടുണ്ട്. ദേവസ്വം മന്ത്രി മാപ്പു പറഞ്ഞത് എന്തിനെന്ന് അറിയില്ലെന്ന് യച്ചൂരി പറഞ്ഞിട്ടുണ്ടെന്നും എന്‍.എസ്.എസ് ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here