‘കേരളം ഒരു ‘ദരിദ്ര രാജ്യമല്ല’; മലയാളികളുടെ ഞെട്ടല്‍ മാറുന്നില്ലെന്ന് പി.സി.തോമസ്‌

തിരുവനന്തപുരം: കേരളം ഒരു ‘ദരിദ്ര രാജ്യമല്ല’ എന്ന് ധനമന്ത്രി ബാലഗോപാൽ വളരെ വ്യക്തമായി ടെലിവിഷ൯ ചാനലുകളോടു പറഞ്ഞത് മലയാളികൾ കേട്ടു ഞെട്ടിയിരിക്കുകയാണ്. കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ് പറഞ്ഞു.

‘കേരളം ഒരു രാജ്യമാണ് ‘ എന്നാണോ ധനമന്ത്രിയും, കേരള സർക്കാരും, ഇടതുപക്ഷവും ഒക്കെ ധരിച്ചിരിക്കുന്നത് എന്ന് മലയാളികൾ ആശ്ചര്യപ്പെടുകയാണ്.കേരളത്തിൽ രൂക്ഷമായ ധന പ്രതിസന്ധി നിലനിൽക്കുമ്പോഴും മന്ത്രിമാർ വിദേശരാജ്യങ്ങളിൽ പോകുന്നതിനെ ന്യായീകരിക്കുവാൻ വേണ്ടി പറഞ്ഞപ്പോഴാണ് കേരളത്തിന്റെ ധന സ്ഥിതി മോശമല്ല എന്ന് വരുത്താൻ ധന മന്ത്രി ശ്രമിച്ചത്. പച്ചക്കള്ളം പറയുമ്പോൾ ഇങ്ങനെയുള്ള അബദ്ധങ്ങളും പറ്റും എന്നാണ് ധനമന്ത്രിയുടെ ‘കേരള രാജ്യം’ പ്രസ്താവന വ്യക്തമാക്കുന്നത്.

അതോ കേരളം ഒരു ‘രാജ്യ’മാണെന്നും, താൻ ഒരു രാജ്യത്തിൻറെ ധനമന്ത്രിയാണെന്നും ആണോ ബാലഗോപാൽ ഓർത്തിരിക്കുന്നത് ? കേരള മുഖ്യമന്ത്രിയുടെയും അഭിപ്രായം ഇതുതന്നെയാണോ എന്ന് വ്യക്തമാക്കിയാൽ നന്നായിരിക്കും എന്നു തോമസ് പറഞ്ഞു.

കേരളത്തെ രൂക്ഷമായ കടക്കെണിയിൽ എത്തിച്ച ശേഷവും, മന്ത്രിമാർ സുഖവാസവും വിദേശ ടൂറു കളും ഒക്കെ നടത്തുന്നതിനെക്കുറിച്ച് മലയാളികൾ വിധിയെഴുതും- തോമസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here