Home News Exclusive സരിത എസ്.നായരുടെ പരാതി; ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണം

സരിത എസ്.നായരുടെ പരാതി; ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: മുൻ വൈദ്യുതി മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണം. വൈദ്യുതി മന്ത്രിയായിരിക്കെ 40 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്ന സോളര്‍ കേസ് പ്രതി സരിത എസ്.നായരുടെ പരാതിയിലാണ് അന്വേഷണം.

കൈക്കൂലി വാങ്ങിയെന്ന കാര്യം സോളർ കമ്മിഷന്റെ അന്വേഷണ പരിധിയിലും വന്നിരുന്നു. എന്നാൽ പരാതിയിൽമേൽ തുടർനടപടികളൊന്നും ഉണ്ടായില്ലെന്ന് കാണിച്ച് സരിത മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇക്കാര്യം മന്ത്രിസഭ പരിഗണിക്കുകയും പ്രാഥമിക അന്വേഷണത്തിന് അനുമതി നൽകുകയുമായിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here