തിരുവനന്തപുരം: ഇടുക്കി ജില്ലയ്ക്ക് മാത്രമായി ഭൂമി ചട്ടങ്ങളിൽ മാറ്റം വരുത്തുന്ന കാര്യം പരിഗണനയിലില്ലെന്ന് റവന്യു മന്ത്രി കെ രാജൻ. ഇടുക്കി ജില്ലക്ക് മാത്രമായി ഏർപ്പെടുത്തിയിട്ടുള്ള പതിവ് ചട്ടങ്ങളിലെ നിയന്ത്രണങ്ങൾ എടുത്തുകളയാനാവുമോയെന്ന പി ജെ ജോസഫിൻ്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.
1964-ലെ കേരള ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരം കൃഷിക്കും താമ സത്തിനും സമീപ വസ്തുവിൻ്റെ ഗുണപരമായ അനുഭവത്തിനും 1993-ലെ പ്രത്യേക ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരം സ്വന്തമായ കൃഷിക്കും താമസത്തിനും കടകൾക്കുമാണ് പട്ടയം അനുവദിക്കാൻ വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഇതനുസരിച്ചാണ് പട്ടയം അനുവദിച്ചു വരുന്നത്. സംസ്ഥാനത്തെ പതിനാല് ജില്ലകളിലും ഇത് ഒരുപോലെ ബാധകമാണ്. ഇടുക്കി ജില്ലക്കുവേണ്ടി മറ്റു ജില്ല കളിൽ നിന്ന് വ്യത്യസ്തമായ പ്രത്യേക ചട്ടങ്ങൾ ഒന്നും നിലവിലില്ല. പുതിയ ഭേദഗതികൾ സർക്കാരിന്റെ പരിഗണനയിലില്ലെന്നും മന്ത്രി വ്യക്തമാക്കി.
മൂന്നാർ പ്രദേശത്ത് കാർഷികാവശ്യങ്ങൾക്കായി പതിച്ചുകൊടുത്ത ഭൂമിയിൽ വ്യാപകമായി നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവന്നിരുന്നു . . ഹൈക്കോടതി 2010ൽ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ മൂന്നാർ പ്രദേശത്ത് റവന്യൂ വകുപ്പിൻ്റെ എൻ ഒ സി ഇല്ലാതെ യാതൊരുവിധ നിർമ്മാണ പ്രവർത്തനങ്ങളും നടത്തുന്നില്ല എന്ന് റവന്യു, തദ്ദേശ സ്വയംഭരണം, പോലീ സ്, വനം വകുപ്പുകൾ ഉറപ്പുവരുത്തേണ്ടതാണെന്ന് നിർദ്ദേശിച്ചിരുന്നു.. തുടർന്ന് മൂന്നാർ പ്രദേശത്ത് നിർമ്മാണ പ്രവർത്തന ങ്ങൾക്ക് റവന്യൂ വകുപ്പിൻ്റെ എൻ ഒ സി നിർബന്ധമാക്കിയിട്ടുണ്ട്.
1993 ലെ പ്രത്യേക ഭൂമി പതിവ് ചട്ട പ്രകാരം പട്ടയം അനുവദിച്ചി ട്ടുള്ള ഭൂമികൾ എല്ലാം തന്നെ വനഭൂമികൾ ആകയാൽ അത്തരം ഭൂമികളിൽ തരംമാറ്റം അനുവദിക്കുന്നതിന് നിലവിൽ സംസ്ഥാന സർക്കാരിന് നടപടി കൾ സ്വീകരിക്കാന് കഴിയില്ല. ഇത്തരം ഭൂമികൾ വനഭൂ മികൾ അല്ലായെന്ന് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ അത്തരം തരംമാറ്റം വരുത്തുന്നതിന് കേന്ദ്രാനുമതി ആവശ്യമാണ്.നിലവിൽ സംസ്ഥാനമൊട്ടാകെ കാർഷികാവശ്യങ്ങൾക്ക് പതിച്ചുനൽ കിയ ഭൂമികളിൽ തരംമാറ്റത്തിന് വിലക്കുള്ളതാണെന്നും മന്ത്രി പറഞ്ഞു.