ശാന്തിവിള ദിനേശ് കൊവിഡ് പോസിറ്റീവ്; കിംസില്‍ അഡ്മിറ്റ്‌ ആയെന്നു പറഞ്ഞ് സുഹൃത്തുകള്‍ക്ക് ശാന്തിവിളയുടെ സന്ദേശം

തിരുവനന്തപുരം: സിനിമ രംഗത്തെ പ്രമുഖനായ  ശാന്തിവിള ദിനേശ് കൊവിഡ് പോസിറ്റീവ്. താനും ഭാര്യയും കൊവിഡ് പോസിറ്റീവ് ആയ കാര്യം ചൂണ്ടിക്കാട്ടി ശാന്തിവിള ദിനേശ് തന്നെയാണ് സുഹൃത്തുക്കള്‍ക്ക് വാട്സ് അപ്പ് സന്ദേശം അയച്ചത്.

തിരുവനന്തപുരം കിംസില്‍ അഡ്മിറ്റ്‌ ആയെന്നും കൊറോണയ്ക്ക് തന്നെ തോല്‍പ്പിക്കാന്‍ ആവില്ലെന്നും  ഉടന്‍ തന്നെ  മടങ്ങിയെത്തുമെന്നും സന്ദേശത്തില്‍  ശാന്തിവിള പറയുന്നു.

ശാന്തിവിളയുടെ  സോഷ്യല്‍ മീഡിയ സന്ദേശം ഇങ്ങനെ: 

പ്രിയ മിത്രമെ……
രണ്ടു വർഷക്കാലം കൊറോണയെ വിദഗ്ധമായി ഞങ്ങൾ പറ്റിച്ചു. ബന്ധുക്കളോട് പോലും വീട്ടിൽ വരരുതെന്ന് അഭ്യർത്ഥിച്ചു. എന്നെക്കാണാൻ ശ്രമിച്ചവരോട് കഴിയില്ല , കൊറോണക്കാലം കഴിയട്ടെ എന്ന് ഉറപ്പിച്ചു പറഞ്ഞു…….
ഈ രണ്ട് വർഷത്തിനിടയിൽ കഴിഞ്ഞ വാരം പാപ്പനംകോട് ലക്ഷ്മണൻ അനുസ്മരണ പ്രഭാഷണം നടത്താൻ പോയി………..
നാലഞ്ചു നാളായി ഞാനും സിന്ധുവും ജലദോഷത്താലും, തലവേദന …… തുമ്മൽ എന്നിവയാൽ ചെറിയ ബുദ്ധിമുട്ടിലായി……… ഇന്നലെ KIMS ൽ ഡോക്ടർ ഗോപിനാഥമേനോനെ കണ്ടു. പരിശോധിച്ചു……. സിന്ധുവിന് ECG എടുത്തു. നോർമൽ ……. ചില ചെറിയ മരുന്നുകൾ എഴുതി……..
വേണേൽ മടങ്ങുമ്പോൾ ഒന്ന് RTPCR ടെസ്റ്റ് എടുത്തേക്കാൻ പറഞ്ഞു……..
മൂക്കിൽ ചീളി കുത്തിക്കയറ്റാൻവയ്യാന്നൊക്കെ സിന്ധു പറഞ്ഞു. പക്ഷേ, ഡോക്ടർ സ്നേഹപൂർവം സംസാരിച്ചു………
മാസ്ക് മാറ്റി എന്നെ പരിശോധിച്ചപ്പോൾ ഡോക്ടർക്ക് എന്നെ പിടികിട്ടി…….. സംവിധായകൻ ബി.ഉണ്ണികൃഷ്ണന്റെ കസിനാണ് ഡോക്ടർ …….
തിയേറ്ററുകൾ തുറക്കുന്ന വിഷയം ഒക്കെ സംസാരിച്ചു പിരിഞ്ഞു……..
RTPCR ടെസ്റ്റ് ചെയ്തു……….
പുറത്ത് ആഹാരം കഴിച്ചിട്ട് വർഷം രണ്ടായില്ലേ. രാത്രി വരുന്ന വഴി ദോശയും രസവടയും ഒക്കെ കഴിച്ച് വീടെത്തി. മരുന്നുകൾ കഴിച്ചു. സിന്ധു സുഖമായുറങ്ങി.
ബുധനാഴ്ചത്തേക്ക് ഉള്ള സ്‌റ്റോറി ആശുപത്രി യാത്ര യാൽ ഷൂട്ടിന് പോകാനായില്ലല്ലോ……നാളെ രാവിലെ 8 മണിക്ക് ചിത്രീകരിക്കണം. വയലാർ ആണ് വിഷയം. മാറ്റർ ശ്രദ്ധയോടെ ഉണ്ടാക്കി കഴിയുമ്പോൾ മണി മൂന്ന്.
രാവിലെ എണീറ്റത് വൈകി. വേഗം റെഡിയായി ഷൂട്ടിനായി സ്റ്റുഡിയോയിലെത്തി. കറണ്ടില്ല …….. 11 മണിയായി കറണ്ട് വന്നപ്പോൾ……….
വയലാറിനെപ്പറ്റി പുതിയ അറിവുകൾ പറഞ്ഞ് ചിത്രീകരണം അവസാനിപ്പിച്ച് ഡോർ തുറക്കുമ്പോൾ ഭാരത് ലൈവ് ജസ്റ്റിൻ ഫോണുമായി കാത്തു നിൽക്കുന്നു……… മോനാണ് ലൈനിൽ…….. ഫോൺ ചെവിയിൽ വയ്ക്കുമ്പോഴേക്കും അവന്റെ അൽപ്പം ടെൻഷൻ കലർന്ന ശബ്ദം ……. വേഗം അവിടുന്ന് ഇറങ്ങിക്കോ……. കൊറോണ ടെസ്റ്റ് ഇരുവർക്കും പോസിറ്റീവാണ്. ആശുപത്രിയിൽ നിന്ന് പലവട്ടം വിളിച്ചിട്ട് അച്ഛൻ ഫോണെടുക്കാഞ്ഞതിനാൽ എന്നെ വിളിച്ചു …….അഡ്മിറ്റാകണം……….! അക്ഷോഭ്യനായി പറഞ്ഞു ആകാം……..!
വീടെത്തി.
KIMS ൽ നിന്നും വീണ്ടും വിളി വന്നു. ടെൻഷൻ വേണ്ട……… ഇങ്ങ് വന്നാൽ മതി…….
പിന്നെ പറഞ്ഞു റൂം ഇല്ല………
ജനറൽ വാർഡ് പറ്റില്ല.
നോക്കാം………
പല വഴിയിലൂടെ നോക്കി.
6 മണി കഴിഞ്ഞു പറയാം.
റെസ്റ്റ് എടുത്താൽ മതിയെന്ന നിർദ്ദേശവും.
ഗോപിനാഥൻ ഡോക്ടറെ വിളിച്ചു. അദ്ദേഹവും ശ്രമിക്കാം റൂമിനായി എന്നു പറഞ്ഞു……..
രാത്രി 8.40……..
റൂം റെഡി ……. ഒരു രോഗി ഇപ്പോൾ ഒഴിയും …….. അതു കഴിഞ്ഞ് വിളിക്കുമ്പോൾ വന്നാൽ മതി………!
KIMS ലേക്ക് പോകുന്നു…….. മുപ്പതു വർഷത്തിനിടയിൽ ആദ്യമായി ഒരു ആശുപത്രി മുറിയിൽ ഞാനും സിന്ധുവും…….. കൊറോണ ആയതിനാൽ കൂട്ടിരിപ്പുകാർ ഇല്ല………!
അപ്പോ കുറച്ചു നാളേക്ക് പാട്ടുകൾ വരില്ല…….. ലൈറ്റ്സ് ക്യാമറ ആക്ക്ക്ഷനിൽ പ്രോഗ്രാമും മുടങ്ങും…….!
കൊറോണയുടെ ഒരു ബുദ്ധിമുട്ടിക്കലേ………!
ബുദ്ധിമുട്ടിക്കാം എന്നെ പക്ഷേ, തോൽപ്പിക്കാനാവില്ലാന്ന് കൊറോണയ്ക്കറിയില്ലല്ലോ ………!
നോക്കാം……..!

ഓർക്കണേ എന്നെ …!
മടങ്ങിവരും വരെ ……!

നിങ്ങടെ സ്വന്തം
ശാന്തി വിള ദിനേശ്…….

LEAVE A REPLY

Please enter your comment!
Please enter your name here