എടിഎമ്മുകളിലെ ഡെപ്പോസിറ്റ് മെഷീനില്‍നിന്ന് തട്ടിപ്പുകള്‍; പണം പിന്‍വലിക്കാന്‍ കഴിയുന്ന സംവിധാനം മരവിപ്പിച്ച് എസ്ബിഐ

തിരുവനന്തപുരം: എടിഎമ്മുകളിലെ ഡെപ്പോസിറ്റ് മെഷീനില്‍നിന്ന് ഇനി പണം പിന്‍വലിക്കാന്‍ കഴിയില്ല. തട്ടിപ്പുകള്‍ തുടരുന്നത് കാരണം ഈ സംവിധാനം എസ്ബിഐ പിന്‍‌വലിക്കുന്നു.

തട്ടിപ്പിന്റെ കാരണം കണ്ടെത്തി പരിഹരിക്കാന്‍ ബാങ്ക് ശ്രമം തുടങ്ങി. നിരവധി എടിഎമ്മുകളിൽ പണം നിക്ഷേപിക്കാനും പിൻവലിക്കാനും സാധിക്കുന്ന ഓട്ട‌മേറ്റഡ് ഡെപ്പോസിറ്റ് ആൻ‍ഡ് വിഡ്രോവൽ മെഷീൻ (എഡിഡബ്ല്യുഎം) സ്ഥാപിച്ചിട്ടുണ്ട്.

ഇതുവഴി നിരവധി തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. തട്ടിപ്പിന്റെ കാരണം കണ്ടെത്താൻ ബാങ്കിന്റെ ഐടി വിഭാഗം ശ്രമം ആരംഭിച്ചിട്ടുണ്ട്. അതുവരെ എഡിഡബ്ല്യുഎം മെഷീനുകളിൽനിന്നു പണം പിൻവലിക്കാൻ സാധിക്കില്ല. എന്നാൽ ഡെപ്പോസിറ്റ് ചെയ്യുന്നതിനു തടസ്സമില്ലെന്നു ബാങ്ക്  പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here