മോസ്കോ: റഷ്യയിലെ സ്കൂളിലുണ്ടായ വെടിവയ്പില്‍ ഏഴു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. കസാന്‍ നഗരത്തിലാണ് വെടിവെയ്പ് നടന്നത്. മോസ്കോയില്‍ നിന്ന് 725 കിലോമീറ്റര്‍ അകലെയാണ് വെടിവയ്പുണ്ടായ കസാന്‍ നഗരം. 12 വിദ്യാര്‍ഥികളടക്കം 16 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. നാല് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമാണ് മരിച്ചത്. പത്തൊന്‍പതുകാരനായ അക്രമി സ്കൂള്‍ വളപ്പില്‍ കടന്ന് വെടിയുതിര്‍ക്കുകയായിരുന്നു.
അക്രമികളില്‍ ഒരാള്‍ പിടിയിലായതായാണ് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്കൂളിലേക്കുള്ള പ്രവേശനം നിരോധിക്കുകയും കസാനിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.