പ്രാചീന കാലം മുതല്‍ കേരളത്തില്‍ ചിത്രകലാപാരമ്പര്യമുണ്ട്. ഇതിനു തെളിവാണ് പ്രാചീന ഗുഹകളിലെ കൊത്തുചിത്രങ്ങളും ചുവര്‍ച്ചിത്രങ്ങളും. ആരാധനാലയങ്ങളിലാണ് പ്രധാനപ്പെട്ട ചുവര്‍ച്ചിത്രങ്ങള്‍ എല്ലാം തന്നെ കാണാന്‍ കഴിയുന്നത്. ദേവീദേവന്മാരുടെ ചിത്രങ്ങള്‍ വര്‍ണ്ണപ്പൊടികള്‍ ഉപയോഗിച്ച്...