Home News Kerala സാമ്പത്തിക സ്ഥിതി പരിതാപകരമായതിനാല്‍ കടമെടുപ്പിനു പോലും കഴിയുന്നില്ല; കേരളം തകര്‍ച്ചയില്‍ നമ്പര്‍ വണ്‍ എന്ന്...

സാമ്പത്തിക സ്ഥിതി പരിതാപകരമായതിനാല്‍ കടമെടുപ്പിനു പോലും കഴിയുന്നില്ല; കേരളം തകര്‍ച്ചയില്‍ നമ്പര്‍ വണ്‍ എന്ന് താമരാക്ഷന്‍

തിരുവനന്തപുരം: പിണറായി വിജയന്‍റെ ഭരണത്തില്‍ തകര്‍ച്ചയിലാണ്  കേരളം നമ്പര്‍ വണ്‍ എന്ന്  ജെഎസ്എസ് അധ്യക്ഷന്‍ താമരാക്ഷന്‍. കടം എടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് സംസ്ഥാനം. സാമ്പത്തിക സ്ഥിതി പരിതാപകരമായ അവസ്ഥയില്‍ തുടരുന്നതിനാല്‍ വായ്പ എടുക്കാന്‍ പോലും കേന്ദ്രം അനുവദിക്കാത്ത അവസ്ഥയാണ്.

പിണറായി 2016-ല്‍ അധികാരത്തില്‍ എത്തുന്ന സമയത്ത് കേരളത്തിന്റെ പൊതുകടം 159000 കോടിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് മൂന്നു ലക്ഷത്തി ഇരുപത്തി എണ്ണായിരം കോടിയായി മാറി. കിഫ്ബി കൂടി ഉള്‍പ്പെടുമ്പോള്‍ അത് നാല് ലക്ഷം കോടിയാകും. ആളോഹരി കടം 46075 രൂപയില്‍ ഒരു ലക്ഷത്തി അയ്യായിരമായി വര്‍ധിച്ചു. കേരളം നമ്പര്‍ വണ്‍ എന്ന് പറയുന്നത് തകര്‍ച്ചയുടെ കാര്യത്തിലാണ്-താമരാക്ഷന്‍ പറയുന്നു.

തൊഴിലില്ലായ്മയിലും നമ്പര്‍ വണ്‍ കേരളമാണ്. ദേശീയ ശരാശരി 23.5 ശതമാനമാണ്. എന്നാല്‍ കേരളത്തില്‍ 26.5 ശതമാനമാണ്. മദ്യ ഉപഭോഗത്തിലും ഇന്ത്യയിലും നമ്പര്‍    വണ്‍ കേരളമാണ്. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മദ്യ ഉപഭോഗം നടക്കുന്നത്. ഏറ്റവും കൂടുതല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജില്ലയിലാണ് മദ്യ ഉപഭോഗം കൂടിയിരിക്കുന്നത്. സ്വര്‍ണം, ഡോളര്‍, മയക്കുമരുന്ന് കടത്തിലും നമ്പര്‍ വണ്‍ കേരളമാണ്.

കാന്‍സര്‍, കിഡ്നി രോഗങ്ങള്‍, പ്രമേഹം. ഈ രോഗങ്ങളുടെ വ്യാപനത്തിലും  നമ്പര്‍ വണ്‍ കേരളമാണ്.  മയക്കുമരുന്ന് വ്യാപനത്തിലും ഇന്ത്യയില്‍ നമ്പര്‍ വണ്‍ കേരളമാണ്.  സ്കൂള്‍ കുട്ടികളുടെ ഇടയിലെ  ഇടയിലെ മയക്കുമരുന്ന് വ്യാപനത്തിലും, ആത്മഹത്യയിലും  നമ്പര്‍ വണ്‍ കേരളമാണ്. കഴിഞ്ഞ വര്‍ഷം മാത്രം 354 കുട്ടികള്‍ ആണ് ആത്മഹത്യ ചെയ്തത്.

വൈദ്യുതി ബോര്‍ഡ് മൊത്തം കടം 2016 വരെ മൂവായിരം കോടിയായിരുന്നു. അതിപ്പോള്‍ പതിനാലായിരം കോടിയാണ്. ഏറ്റവും കൂടുതല്‍ വൈദ്യുതി ചാര്‍ജ് ഈടാക്കുന്ന സംസ്ഥാനവും കേരളമാണ്. പൊതുഗതാഗത സംവിധാനമായ കെഎസ്ആര്‍ടിസിയും കുത്തഴിഞ്ഞു കിടക്കുകയാണ്. ശമ്പളം കൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് സ്ഥാപനം നേരിടുന്നത്. പിണറായി സര്‍ക്കാരിന്റെ ഭരണം വികസന ഭരണം എന്ന് അവകാശപ്പെടുന്നവര്‍ക്ക് ഉള്ള മറുപടിയാണ് ഈ കണക്കുകള്‍ എന്ന് താമരാക്ഷന്‍ ചൂണ്ടിക്കാട്ടുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here