ശമ്പളം എന്ന് ലഭിക്കുമെന്നറിയാതെ കെഎസ്ആര്‍ടിസി ജീവനക്കാര്‍; തലപ്പത്ത് അഭിനവ നീറോമാരെന്ന് എം.ജി.രാഹുല്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ശ്രമിക്കാതെ മന്ത്രി തൃശൂര്‍ പൂരം കാണാനും എംഡി നെതര്‍ലന്‍ഡ്‌സിലേക്ക് പോയതിലുമെല്ലാം കെഎസ്ആര്‍ടിസിയില്‍ അമര്‍ഷം പുകയുന്നു. കെഎസ്ആര്‍ടിസിയിലെ ശമ്പള തീയതിയായ അഞ്ചാം തീയതി കഴിഞ്ഞു ആറു ദിനം കഴിഞ്ഞിട്ടും ശമ്പളം എന്ന് നല്‍കുമെന്ന് പോലും പറയാന്‍ കഴിയാത്ത  സ്ഥിതിയാണ്.  രാവും പകലും നോക്കാതെ ജോലി ചെയ്യുന്ന ഒട്ടനവധി ജീവനക്കാരുള്ള പൊതുഗതാഗത സംവിധാനത്തിന്റെ കേരളത്തിലെ  അവസ്ഥയാണിത്‌. മറ്റുള്ള സംസ്ഥാനങ്ങളിലെല്ലാം ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിക്കഴിഞ്ഞു.

ഇപ്പോള്‍ കെഎസ്ആര്‍ടിസി ബാങ്കുകള്‍ക്ക് പിന്നാലെയാണ്. ഓവര്‍ഡ്രാഫ്റ്റ് എടുത്ത് ശമ്പളം നല്‍കാന്‍ കഴിയുമോ എന്നാണ് നോട്ടം. ശമ്പളം നല്‍കേണ്ടത് സ്ഥാപനമാണ്‌ സര്‍ക്കാര്‍ അല്ല എന്ന് പറഞ്ഞു മന്ത്രി കൈകഴുകിയ അവസ്ഥയില്‍ എംഡിയാണ് ശമ്പള നടപടികള്‍ എകീകരിക്കേണ്ടത്. എന്നാല്‍ എംഡി നെതര്‍ലന്‍ഡ്‌സില്‍ പൊതുഗതാഗത സംവിധാനം പഠിക്കാന്‍ പോയിരിക്കുകയാണ്. ഇതുകൊണ്ട് തന്നെ ശമ്പള കാര്യത്തില്‍ ആശങ്കാകുലമായ സാഹചര്യമാണ് കെഎസ്ആര്‍ടിസിയില്‍ നിലനില്‍ക്കുന്നത്.

കെഎസ്ആര്‍ടിസിയില്‍ വരുന്ന വരുമാനത്തില്‍ നിന്ന് ആദ്യം ശമ്പളം കൊടുത്ത ശേഷം ലോണ്‍ അടവ് മതിയെങ്കില്‍ ഈ പ്രശ്നം വരില്ല. ലോണ്‍ അടവ് കഴിഞ്ഞു ബാക്കി തുകയ്ക്ക് ആണ് ശമ്പളം നല്‍കുന്നത്. 80 കോടിയോളം രൂപ ശമ്പളത്തിനു വേണം. കെഎസ്ആർടിസിക്കു മാസം പെൻഷൻ ബാധ്യത 69 കോടിയാണ്.

സർക്കാർ നൽകുന്ന 30 കോടി രൂപ നൽകിയെങ്കിലും ശമ്പളം നൽകാൻ ഇത് തികയില്ല. ബാക്കി വേണ്ട 55 ലക്ഷം രൂപയ്ക്കായി ബാങ്ക് വായ്പയ്ക്കുള്ള ശ്രമത്തിലാണ് മാനേജ്മെന്‍റ്. റോം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയുടെ രീതിയാണ് അധികൃതര്‍ക്കുള്ളത്. കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ ട്രാൻ. എംപ്ലോയിസ് യൂണിയൻ (എഐടിയുസി ) ജനറൽ സെക്രട്ടറി എം.ജി.രാഹുൽ പറയുന്നു. എംഡിയുമില്ല. മന്ത്രിയുമില്ല. മുഖ്യമന്ത്രി ഇടപെടാതെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയില്ല- കെഎസ്ആര്‍ടിസി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാര്‍ ആയി പരിഗണിക്കണം- രാഹുല്‍ ആവശ്യപ്പെടുന്നു.

ഒട്ടനവധി കത്തുകളാണ് ജീവനക്കാരുടെ വാട്സ് അപ്പ് ഗ്രൂപ്പില്‍ നിറയുന്നത്. കത്തുകള്‍ ഇങ്ങനെ.

ശമ്പളം നൽകാതിരിക്കുന്നത് ഒരു തന്ത്രത്തിന്റെ ഭാഗം!

സാമ്പത്തിക പ്രയാസം കൊണ്ട് വിഷമത അനുഭവിക്കുന്ന ഡ്രൈവർ മാരും കണ്ടക്ടർമാരും ഇപ്പോൾ ഓവർടൈം ഡ്യൂട്ടി ചെയ്തു സറണ്ടർ ചെയ്യുന്നു…
ശമ്പളം കൃത്യമായി നൽകിയിരുന്നുവെങ്കിൽ ഇങ്ങനെ ഓവർടൈം ചെയ്യാൻ ആളെ കിട്ടില്ല.
ഞാനടക്കം ജീവിതത്തിൽ ആദ്യമായി ഓവർടൈം ചെയ്തു ഒരു ദിവസത്തെ ഡ്യൂട്ടി സർ ചെയ്തു.. നിവൃത്തിയില്ല, അതുകൊണ്ടാണ്.
ഇങ്ങനെ ജീവനക്കാർ നിരന്തരം ഓവർടൈം ചെയ്യുന്നവരുടെ പട്ടിക തയ്യാറാക്കി, 12, മണിക്കൂർ സിംഗിൾ അതായത് ആഴ്ചയിൽ 7.ദിവസം ഡ്യൂട്ടി എടുക്കാൻ കഴിയുമെന്ന് ഇവർക്ക് തെളിയിക്കാൻ നിഷ്പ്രയാസം കഴിയും..
നിവൃത്തികേടുകൊണ്ട് ആരും ഇങ്ങനെ ചെയ്തു പോകും . ആരെയും കുറ്റപ്പെടുത്തുന്നില്ല.. പക്ഷേ ഇവരുടെ കുടിലതന്ത്രം നാം മറന്ന് പോകരുത്.. രാപകലില്ലാതെ ജോലി ചെയ്യുമ്പോൾ, കുഴഞ്ഞു വീണും, ഹൃദയ സ്തംഭനം മൂലവും അകാല മരണത്തിലേക്ക് ചെന്നെത്താൻ എളുപ്പമാണ്.. അത് വഴി കുടുംബങ്ങളും അനാഥമാവും.. താൽകാലിക ആശ്വാസം എന്ന് കരുതി വിശ്രമില്ലാതെയുള്ള ജോലി അനാരോഗ്യം ഇരന്നു വാങ്ങിക്കുകയാണ് ചെയ്യുന്നത്..

So, live a healthy life as long as you can..be the guardian of the family.

ഏത് സര്‍ക്കാരാണ് ആര്‍ടിസി നഷ്ടക്കണക്ക് വിളിച്ച് പറയുന്നത്?

ഇൻഡ്യയിലെ 28 സംസ്ഥാനങ്ങളിലെ…
കേരളമൊഴികെയുള്ള മറ്റെല്ലാ സംസ്ഥാനങ്ങളിലേയും.. RTC… യിൽ ഏപ്രിൽ മാസം… ശംബളം കൊടുത്തു.!
അവിടെ ആരും നഷ്ടക്കണക്ക് വിളിച്ച് കൂവുന്നില്ല!
ശംബളം വിതരണം ചെയ്യാനുള്ള ഇതര മാർഗ്ഗങ്ങൾ നോക്കാതെ
ശംബളം അനിശ്ചിതമായി വൈകിക്കുന്നതിന്റെ പേരിൽ സമരത്തിൽ പങ്കെടുത്ത ജീവനക്കാർക്കെതിരേ കടുത്ത ശിക്ഷാ നടപടികൾക്കൊരുങ്ങി
ശംബളം കൊടുത്തില്ലേലും.. നഷ്ടമുണ്ടാക്കിയതിന്റെ ഇരട്ടി തുക പിടിച്ച് പറിക്കാനായി സ്വേച്ഛാദിപത്യമാനേജ്മെന്റ് !
യാതൊരു കഥയുമില്ലാത്ത മന്ത്രി മാധ്യമങ്ങളിലുടനീളം… KSRTC…. ജീവനക്കാരെ പരസ്യ ശാസനയും.. കുറ്റപ്പെടുത്തലുമായി അരങ്ങ് വാഴുന്നു!
കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നിന്നുള്ള Swift.. ബസ്സിലെ ജീവക്കാർ എത്തിയില്ല. ? – അവർക്ക് എതിരെ എന്ത് നടപടിയെടുത്തു ?
അവിടെ യാത്രക്കാർ Bus stand ഉപരോധിച്ചു. KSRTC യുടെ മറ്റ് സർവീസുകൾ തടഞ്ഞു….. ഇവിടെ അന്ത:സ്സിനും , സൽ പേരിനും യാതൊരു കളങ്കവും വന്നില്ലേ ?

പകരം Swift… ബസ്സ് വൈകിയതിൽ unit officer… നോട് വിശദീകരണം ആവശ്യപ്പെട്ടു!
പിന്നെ അടുത്ത ഉത്തരവ് ഇറങ്ങി “KSRTC… സർവ്വീസ് നടത്തുന്നതുപോലെ തന്നെയുള്ള എല്ലാ ഉത്തരവാദിത്വങ്ങളും KSRTC.. യിലെ DVR,/CDR… ഒഴികെയുള്ളവർ കർശനമായും ചെയ്യണം !! ഇല്ലെങ്കിൽ കർശന ശിക്ഷണ നടപടികൾ സ്വീകരിക്കും..!!
പക്ഷേങ്കിൽ… Swift….ന്റെ വരുമാനം മാത്രം.. ഞമ്മള് KSRTC യ്ക്ക് തരൂല്ല!
മാത്രമല്ല budjuct tourism ലാഭകരമായതിനാൽ അതും… ഇനി ഞങ്ങൾ Swift വഴി നടത്തും..
അങ്ങനെ ലാഭമുള്ളതെല്ലാം.. Swift ൽ കൊണ്ട് പോകും..
KSRTC ലാഭം നോക്കേണ്ട സ്ഥാപനമല്ല, സാമൂഹിക പ്രതിബദ്ധതയോടെ എല്ലാ കട – ജഢ ഭാരങ്ങളും സഹിച്ച് സേവനം നടത്തണം….
750 ദീർഘദൂര ബസ്സുകൾ കൂടി Swift ലേക്ക് പോകുമ്പോൾ വരുമാനം പടവലങ്ങ വഴി താഴോട്ട് വളരും!
അങ്ങനെ എല്ലാം ശരിയാവും..

ഇന്ന് 10 ന് ശംബളം കിട്ടും എന്ന ഉറപ്പിൽ പണിമുടക്കിൽ പങ്കെടുക്കാതെ സർവ്വീസ് പോയി… 4 വണ്ടിയിൽ കയറേണ്ട യാത്രക്കാരെ ഒരു വണ്ടിയിൽ കയറ്റി , വഴി നീളെ സമരാനുകൂലികളിൽ നിന്നും.. kSRTC…. യിലെ കുടുംബാംഗങ്ങളിൽ നിന്നും.. പെറ്റ തള്ളയ്ക്കും, തന്തയ്ക്കും വരെ തെറി വിളി കേട്ടും. ഇരട്ടിയിലധികം വരുമാനം കൊണ്ട് വന്നവർക്കും…. ഇന്ന് ശംബളമില്ല!
ഇതിനിടയിൽ എന്തിനോ തിളയ്ക്കുന്ന സാമ്പാർ പോലെ മറ്റെല്ലാ ജീവനക്കാരുടേയും…
promotion list ഇറങ്ങി.
പക്ഷേ അതിൽ മെക്കാനിക്ക് വിഭാഗത്തിന് മാത്രം പ്രൊമോഷൻ ഇല്ല!

ഈ പ്രതിസന്ധി ഇന്നത്തെ ജീവനക്കാർ വരുത്തി വച്ചതല്ല എന്ന് സർക്കാരിനും., പൊതു സമൂഹത്തിനും നന്നായി അറിയാം !
പക്ഷേ..

ഇരട്ടത്താപ്പ് ദൗർഭാഗ്യകരം

KSRTC എന്ന പൊതുമേഖലാ സ്ഥാപനത്തോട് LDF സർക്കാർ കാണിക്കുന്ന ഈ ഇരട്ടത്താപ്പ്സമീപനം തികച്ചുംദൗർഭാഗ്യകരമാണെന്ന് പറയാതെ വയ്യ!
ഗവൺമെന്റ് ഇത്രയും നാള് കൊടുത്ത കോടികൾ എവിടെ ? എന്തിന് ചെലവഴിച്ചു.
2018 ൽ
ബാങ്ക് കൺസോർഷ്യം വഴിയുള്ള 3100 കോടിയിൽ നാളിതു വരെ 1440 കോടി തിരിച്ചടച്ചിട്ടും ഇനിയും 3040 കോടി അടയ്ക്കാനുണ്ടെന്ന വിചിത്ര ന്യായം..!

പ്രതിദിനം 60,000 യാത്രക്കാരെ മാത്രം കൊണ്ട് പോകുന്ന കൊച്ചി മെട്രോയുടെ പ്രതിദിനം നഷ്ടം 1 കോടി രൂപയാണ്… അത് സർക്കാർ വഹിക്കുന്നു.
എന്നാൽ പ്രതിദിനം നിരവധി വിദ്യാർത്ഥികൾക്കും മറ്റും സൗജന്യ യാത്ര അനുവദിക്കുന്നത് കൂടാതെ ദിവസവും 19 ലക്ഷം യാത്രക്കാരെ വഹിക്കുന്ന KSRTC യ്ക്ക് മുകളിലെ മെട്രോ കണക്കനുസരിച്ച് പ്രതിദിനം 32 കോടിയെങ്കിലും സർക്കാർ കൊടുക്കേണ്ടതല്ലേ…!
ഇതും ഇരട്ടത്താപ്പ് നയമല്ലേ?
മുത്തൂറ്റ് സമരവും … കിറ്റെക്സ് സമരവും ന്യായമാണ്… പക്ഷേ KSRTC സമരം മാത്രം അന്യായം.. ആണത്രേ!
കഴിഞ്ഞ
48 മണിക്കൂർ
അഖിലേന്ത്യാ പണിമുടക്ക് ന്യായമാണ്… അതിൽ KSRTC യ്ക്ക് നഷ്ടമില്ല.. , യാത്രക്കാർ വലഞ്ഞില്ല ::
പക്ഷേ നിരന്തരമായിശംബ ളം വൈകുന്നതിൽ പ്രതിഷേധിച് നിയമപരമായി 15 ദിവസം മുൻപ് നോട്ടീസ് നൽകി നടത്തിയ പണിമുടക്ക് അന്യായമാണത്രേ…’ !
ഇതും.. ഇരട്ടത്താപ്പ് നയമല്ലേ?
എന്ന് ..

അപരാധിയായ ഒരു KSRTC ജീവനക്കാരൻ…

LEAVE A REPLY

Please enter your comment!
Please enter your name here