തീപിടിച്ചത് പടക്കനിര്‍മാണശാലയ്ക്ക്; കൊല്ലപ്പെട്ടത് എട്ടുപേര്‍; ആറുപേരുടെ നില ഗുരുതരം; സംഭവം തമിഴ്‌നാട്ടിലെ വിരുദുനഗറില്‍

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്കനിര്‍മാണശാലയ്ക്ക് തീപ്പിടിച്ച് എട്ട് പേര്‍ കൊല്ലപ്പെട്ടു. സാത്തൂരിലെ ശ്രീമാരിയമ്മാൾ എന്ന പടക്കനിര്‍മാണശാലയ്ക്കാണ് തീപിടിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
8 പേര്‍ മരിച്ചുവെന്നാണ് പ്രാഥമിക വിവരം. 24 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ശിവകാശി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു. അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ജില്ലാ അധികൃതര്‍.

LEAVE A REPLY

Please enter your comment!
Please enter your name here