Saturday, June 10, 2023
- Advertisement -spot_img

രാഹുല്‍ ഗുജറാത്തിലും രാജസ്ഥാനിലും പ്രചാരണം ആരംഭിച്ചത് പൂജ അനുഷ്ടിച്ച്; ഹിന്ദുത്വ ചിഹ്നങ്ങളുടെ കാര്യത്തില്‍ മത്സരിച്ച് പ്രിയങ്കയും; രണ്ടുപേരും മൃദുഹിന്ദുത്വ പ്രചാരകരെന്നു വിജയരാഘവന്‍

തിരുവനന്തപുരം: പ്രിയങ്കയും രാഹുല്‍ ഗാന്ധിയും മൃദുഹിന്ദുത്വത്തിന്റെ പ്രചാരകരാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. രാജ്യത്തെ ബിജെപി വര്‍ഗീയവത്ക്കരിക്കുമ്പോള്‍ ശക്തമായി പ്രതികരിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഗുജറാത്തിലും രാജസ്ഥാനിലും ആരംഭിച്ചത് അമ്പലങ്ങളില്‍ പോയി പൂജ അനുഷ്ടിച്ചാണ്. ബി.ജെ.പിയുടെ അതേ ശൈലി തന്നെയാണ് അവര്‍ സ്വീകരിക്കുന്നത്. ഹിന്ദുത്വ ചിഹ്നങ്ങളുടെ കാര്യത്തില്‍ പ്രിയങ്ക ബി.ജെ.പിയോട് മത്സരിക്കുന്നത് നമ്മള്‍ കണ്ടതാണെന്നും വിജയരാഘവന്‍ പറയുന്നു.

ലോകത്ത് എവിടേയും പെട്രോളിന് ഇത്രയധികം വിലയില്ല. പെട്രോളിന് ഇത്രയധികം വില വര്‍ധിച്ചിച്ചിട്ടും കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കള്‍ കേന്ദ്രത്തിനെതിരെ ഒരക്ഷരം മിണ്ടുന്നില്ല. ബിജെപിയോടുള്ള മൃദുസമീപനത്തിന്റെ ഒരു തെളിവ് മാത്രമാണിത്. “കേരളത്തിലെ സ്ഥിതിയും സമാനമാണ്. ഒരു നേതാവും ബി.ജെ.പിയെ എതിര്‍ക്കുന്നില്ല. നാട്ടുകാരെ കബളിപ്പിക്കുന്നതിനാണ് ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വം പ്രാവീണ്യം നേടിയിട്ടുള്ളത്”. ഒരു കാലത്തും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ സാഹചര്യത്തില്‍ നാട് അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നത്തിലും കോണ്‍ഗ്രസിന് ഉത്തരമില്ല. മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയം നമ്മുടെ നാടിനെ മുഴുവന്‍ തകര്‍ക്കുകയാണ്. അവിടെയും അവര്‍ക്ക് ഒരു നിലാപാടില്ല. ബിജെപിയുമായി സഹകരിച്ച് ഇടതുപക്ഷ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുക എന്ന ഒറ്റ അജണ്ട മാത്രമാണ് അവര്‍ക്കുള്ളത്- എ.വിജയരാഘവന്‍ പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article