തിരുവനന്തപുരം: ചോദിച്ച സീറ്റ് നല്‍കാത്ത കോണ്‍ഗ്രസ് നേതൃത്വത്തിന്നെതിരെ മുടിമുറിച്ച് ലതികാ സുഭാഷിന്റെ പ്രതിഷേധം. തുടര്‍ന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ലതിക രാജിവച്ചു. ലതികയെ പരിഗണിച്ച ൈവപ്പിനില്‍ ദീപക് ജോയിയെ പ്രഖ്യാപിച്ചു. വനിതകളെ തഴഞ്ഞെന്ന് ലതിക സുഭാഷ് തുറന്നടിച്ചു. ഏറ്റുമാനൂര്‍ സീറ്റ് ആഗ്രഹിച്ചിരുന്നുവെന്നും രമണി പി.നായരെ തഴഞ്ഞതും സങ്കടകരമെന്നും ലതിക പറഞ്ഞു. ലതികാ സുഭാഷിന് പിന്നാലെ കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും രാജിയിലേക്ക് നീങ്ങുകയാണ്.
പാര്‍ട്ടി വിടില്ല എന്ന് പറഞ്ഞ ശേഷമാണ് രാജി പ്രഖ്യാപനം വന്നത്. . ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മല്‍സരിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. തീരുമാനം ആര്‍ക്കെങ്കിലും മുറിവേറ്റെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ലതിക തലമുണ്ഡനം ചെയ്തു. പ്രതിഷേധം കോണ്‍ഗ്രസിനും പിണറായിക്കും മോദിക്കും എതിരെയെന്ന് ലതിക പറഞ്ഞു. പത്തനംതിട്ട മുന്‍ ഡിസിസി പ്രസിഡന്റ് പി.മോഹന്‍രാജ് രാജിവച്ചു. കോന്നി സീറ്റ് പ്രശ്നത്തെ തുടര്‍ന്നാണ് മോഹന്‍ രാജിന്റെ രാജി. ഇരിക്കൂറില്‍ എ ഗ്രൂപ്പ് നേതാക്കള്‍ രാജിവച്ചു, വ്യാപക പ്രതിഷേധമാണ് സീറ്റ് പ്രശ്നത്തില്‍ കോണ്‍ഗ്രസില്‍ നടക്കുന്നത്.