പത്തനംതിട്ട: സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട പത്തനംതിട്ട ഡി.സി.സി മുന്‍ പ്രസിഡന്റ് പി. മോഹന്‍രാജിനായി ശക്തമായ രാഷ്ട്രീയ കരുനീക്കങ്ങള്‍. സിപിഎമ്മും ബിജെപിയുമാണ് മോഹന്‍രാജിനെ വലവീശിപ്പിടിക്കാന്‍ മുന്നിലുള്ളത്. ആര്‍ക്കും പിടികൊടുത്തിട്ടില്ല എന്ന് മനസിലാക്കിയാണ് പാര്‍ട്ടികളുടെ ഈ നീക്കം. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഉള്‍പ്പെടെ ഇരുമുന്നണികളില്‍ നിന്നും നേതാക്കള്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നുവെന്ന് മോഹന്‍ രാജ് പറഞ്ഞു. ജില്ലാ ഘടകത്തിന്റെ ക്ഷണത്തിനുപുറമെ സി.പി.എം സംസ്ഥാന സമിതി അംഗം കെ. അനന്തഗോപനും മോഹന്‍ രാജിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. ഉചിത തീരുമാനം ഉചിത സമയത്തെടുക്കുമെന്നാണ് മോഹന്‍ രാജിന്റെ പ്രതികരണം .
അതേസമയം . മോഹന്‍ രാജിനെ പാര്‍ട്ടിയില്‍ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കളും ശ്രമിക്കുന്നുണ്ട്. സ്ഥാനാർത്ഥിയാക്കാമെന്ന വാഗ്ദാനം നൽകി ചതിച്ച കോൺഗ്രസ് നേതൃത്വത്തോട് പ്രതിഷേധിച്ച് കെ.പി.സി.സി അംഗത്വം രാജിവച്ച് അഴൂരിലെ വീട്ടിൽ വിശ്രമിക്കുകയാണ് മോഹൻരാജ്. കോന്നിയിലോ ആറൻമുളയിലോ സ്ഥാനാർത്ഥിയാകണമെന്ന നിർദേശത്തെ തുടർന്ന് എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തെ തഴഞ്ഞത്.
കോന്നി ഉപതിരഞ്ഞെടുപ്പിന് ശേഷം മണ്ഡലത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്നു. ഇതിനിടെയിലാണ് ആറൻമുളയിൽ മത്സരിക്കണമെന്ന് പറഞ്ഞത്. പോസ്റ്റർ തയ്യാറാക്കാൻ ഫോട്ടോ ഷൂട്ട് വരെ നടത്തിയ ശേഷം നിരാശനാക്കുക എന്ന പതിവ് പരിപാടിയാണ് കോണ്‍ഗ്രസ് അവലംബിച്ചത്. തുടര്‍ന്ന് വാര്‍ത്താസമ്മേളനത്തില്‍ വിതുമ്പിയാണ് കോണ്‍ഗ്രസ് വിടുന്നെന്നെ തീരുമാനം മോഹന്‍രാജ് പ്രഖ്യാപിച്ചത്
—