തിരുവനന്തപുരം: ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആഹ്വാനം ചെയ്ത് എ.കെ.ആന്റണിയുടെ പ്രസ്താവന. കേരളത്തില്‍ ഇടത് തുടര്‍ ഭരണം ഏത് വിധേയനയും തടയാനുള്ള ആഹ്വാനമാണ് ആന്റണി നല്‍കിയത്. കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ ഭരണമുണ്ടാകാന്‍ പാടില്ല.
സിപിഎം ഇപ്പോള്‍ കാണിക്കുന്ന സൗമ്യത ഒരു മാസത്തേക്കുള്ളതാണ്. ഇടത് തുടര്‍ ഭരണം തിരിച്ചുവന്നാല്‍ അത് നാശത്തിലേക്കായിരിക്കും, ജനങ്ങള്‍ അത് തടയും.ആന്റണി പറയുന്നു. തിരഞ്ഞെടുപ്പ് സര്‍വേകള്‍ യുഡിഎഫില്‍ ഉണര്‍വുണ്ടാക്കി.
‘ഡു ഓര് ഡൈ’ എന്ന നിലയിലേക്ക് തിരഞ്ഞെടുപ്പ് മാറുന്നതായി തിരിച്ചറിഞ്ഞു. രണ്ടാംവട്ടവും പിണറായി വരാന്‍ ഒത്താശ ചെയ്യുന്നവര്‍ ദുഃഖിക്കേണ്ടിവരും. അതില്‍ യുഡിഎഫുകാര്‍ മാത്രമല്ല കമ്യൂണിസ്റ്റുകാരുമുണ്ടെന്ന് ആന്റണി പറഞ്ഞു. ബംഗാളിലെ പോലെ അഹങ്കാരവും ധൂര്‍ത്തും വരരുതെന്ന് അവര്‍ പറയുന്നു-എ.കെ. ആന്റണി പറഞ്ഞു.