എൻഫോഴ്സ്മെന്റിനു എതിരായ ക്രൈംബ്രാഞ്ച് കേസ് സ്റ്റേ ചെയ്യാതെ ഹൈക്കോടതി; ചൊവാഴ്ച വീണ്ടും പരിഗണിക്കും

0
115

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ ബാധിച്ചിരിക്കെ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് നൽകിയ ഹർജിയിൽ ഹൈക്കോടതി സ്റ്റേ നല്‍കിയില്ല. . ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് ചൊവ്വാഴ്ചയിലേക്ക് മാറ്റി. അതുവരെ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ തുടര്‍നടപടി പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചു. എന്നാല്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഇഡി ആവശ്യം അംഗീകരിച്ചില്ല. കേസിന് പിന്നിൽ രാഷ്ട്രീയ, ഉദ്യോഗസ്ഥ ഗൂഡാലോചനയാണെന്നാണ് ഇഡിയുടെ ആരോപണം

നിഷ്പക്ഷമായ അന്വേഷണത്തിന് കേസ് സിബിഐയ്ക്ക് കൈമാറണമെന്നും ഇ.ഡി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് എതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ സ്വപ്ന സുരേഷിനെ നിർബന്ധിച്ചെന്ന പോലീസുകാരുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ആണ് ക്രൈം ബ്രാഞ്ച് കേസ് എടുത്തത്. ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണം പ്രഹസനം ആയിരുന്നു എന്നും ഇഡി ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്താൻ പോലും തയ്യാറായില്ലെന്നും രീതിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നായിരുന്നു ഇഡി യുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here