Saturday, June 10, 2023
- Advertisement -spot_img

ഇരട്ട വോട്ടുകാര്‍ വോട്ട് ചെയ്താല്‍ മഷിയുണങ്ങും വരെ ബൂത്തിനുള്ളില്‍ ; കടുത്ത നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍

തിരുവനന്തപുരം: ഇരട്ടവോട്ടുകള്‍ ഇലക്ഷന്‍ കമ്മീഷന്‍ പരിശോധിക്കും. ഇരട്ട വോട്ടു ഉള്ളവര്‍ വോട്ട് ചെയ്തുകഴിഞ്ഞാല്‍ മഷിയുണങ്ങും വരെ ബൂത്തിനുള്ളില്‍ തുടരണം എന്ന നിര്‍ദ്ദേശം പ്രാബല്യത്തിലാക്കി. ഇതുമായി ബന്ധപ്പെട്ടു കലക്ടര്‍മാര്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ നിര്‍ദേശം നൽകി. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ പരാതിയെ തുടര്‍ന്നാണ്‌ അടിയന്തിര നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ കൈക്കൊണ്ടത്.

ഇരട്ട വോട്ടുകളുടെ കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടുചെന്ന് പരിശോധിക്കണം. ഒന്നിലധികമുള്ള തിരിച്ചറിയല്‍ കാര്‍ഡ് നശിപ്പിക്കും. ഇരട്ടവോട്ട് തെളിഞ്ഞവരുടെ പേരുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കൈമാറും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article