പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ എന്തിനു പുറത്താക്കിയെന്നു പിണറായി വിജയന്‍ വ്യക്തമാക്കണമെന്നു അമിത് ഷാ; എന്‍ഡിഎ പ്രചാരണം കൊഴുപ്പിച്ച് അമിത് ഷായുടെ റോഡ്‌ ഷോ

കൊച്ചി: തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ എന്തിനു പുറത്താക്കിയെന്നു ജനങ്ങള്‍ക്ക് മുന്‍പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്നു ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടു അഞ്ച് ചോദ്യങ്ങളാണ് ഇന്നും അദ്ദേഹം മുഖ്യമന്ത്രിയ്ക്ക് മുന്നില്‍ വെച്ചത്. സ്വര്‍ണ കള്ളക്കടത്തിലെ മുഖ്യപ്രതി താങ്കളുടെ ഓഫിസിലല്ലേ പ്രവര്‍ത്തിച്ചിരുന്നത് ? മൂന്നരലക്ഷം രൂപ ശമ്പളം നല്‍കിയില്ലേ? പ്രധാനപ്രതി സര്‍ക്കാര്‍ ചെലവില്‍ യാത്ര നടത്തിയോ? പ്രിന്‍. സെക്രട്ടറി പ്രതികള്‍ക്കായി ഫോണ്‍ ചെയ്തോ? കസ്റ്റംസിനു മേല്‍ സമ്മര്‍ദം ചെലുത്തിയോ എന്ന ചോദ്യങ്ങളാണ് അമിത് ഷാ ഉതിര്‍ത്തത്. കന്യാസ്ത്രീകളെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. മലയാളികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അമിത് ഷാ പറഞ്ഞു .

ശബരിമല വിഷയത്തില്‍ സിപിഎം ഗുരുതര തെറ്റ് ചെയ്തുവെന്ന് അമിത് ഷാ പറഞ്ഞു. അതിക്രൂരമായാണ് സര്‍ക്കാര്‍ വിശ്വാസികളെ നേരിട്ടത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഒരു മരണമെന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിക്ക് കടത്തുമായി ബന്ധമുണ്ടോയെന്ന് മുഖ്യമന്ത്രി പറയട്ടെ എന്നായിരുന്നു അമിത്ഷായുടെ മറുപടി. .

കിഴക്കേ കോട്ട മുതൽ പൂർണത്രയീശ ക്ഷേത്ര ജംഗ്ഷൻ വരെയായിരുന്നു ആയിരക്കണക്കിന് ബി.ജെ.പി പ്രവർത്തകരുടെ സാനിധ്യത്തിൽ റോഡ് ഷോ. തൃപ്പൂണിതുറയിലെ എൻ.ഡി.എ സ്ഥാനാർഥി കെ.എസ്.രാധാകൃഷ്ണനും റോഡ് ഷോയിൽ അമിത് ഷായ്ക്കൊപ്പം ചേർന്നു.വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ കേരളത്തിൽ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here