തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരിൽ പ്രചാരണത്തിനായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി എത്തി. . കേരളത്തിലെ ആദ്യ പര്യടനത്തിനെത്തിയ യച്ചൂരി രാജഗോപാലനായി വോട്ടഭ്യര്‍ഥിച്ചു. സി.പി.എം. മാത്രം വിജയിച്ച ചരിത്രമുള്ള മണ്ഡലമാണ് തൃക്കരിപ്പൂര്‍. എൽഡിഎഫ്. കഴിഞ്ഞതവണ പതിനാറായിരത്തിലധികം വോട്ടിന് സിപിഎം വിജയിച്ച മണ്ഡലത്തിൽ ഇത്തവണയും തികഞ്ഞ വിജയപ്രതീക്ഷയിലാണ് എൽഡിഎഫ് സ്ഥാനാർഥി.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ മാത്രമാണ് തൃക്കരിപ്പൂരിൽ ഇടതിന് അടിപതറിയത്. അഞ്ചക്കത്തിന് മുകളിലുള്ള വോട്ടിനു സിപിഎം വിജയിക്കുന്ന മണ്ഡലത്തിൽ സിപിഎം ഭൂരിപക്ഷം ആയിരത്തി തൊള്ളായിരത്തോളമായി കുറഞ്ഞു. എന്നാൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു ആധിപത്യമായിരുന്നു മണ്ഡലത്തില്‍. മണ്ഡലത്തിലെ പര്യടനം രണ്ടുഘട്ടം പിന്നിട്ട് കഴിഞ്ഞു. യുഡിഎഫിൽ ജോസഫ് ഗ്രൂപ്പിനാണ് ഇത്തവണ തൃക്കരിപ്പൂർ മണ്ഡലം. കെ.എം.മാണിയുടെ മരുമകൻ എം.പി.ജോസഫാണ് സ്ഥാനാർഥി. എൻ.ഡി.എയ്ക്കായി ബി.ജെ.പി സ്ഥാനാർഥി ടി.വി.ഷിബിനുമാണ് പോരാട്ടത്തിനിറങ്ങുന്നത്.