ഭീമ ഗോവിന്ദന്റെ വീട്ടിലെ മോഷണം; ‘ബീഹാര്‍ റോബിന്‍ഹുഡ്’പിടിയില്‍

തിരുവനന്തപുരം: ഭീമാ ജ്വല്ലറി ഉടമ ഗോവിന്ദന്റെ വീട്ടില്‍ മോഷണം നടത്തിയ ബീഹാര്‍ റോബിന്‍ഹുഡ് എന്ന മുഹമ്മദ്‌ ഇര്‍ഫാന്‍ പിടിയിലായി. ആന്ധ്രാ പൊലീസാണ് ഇര്‍ഫാനെ അറസ്റ്റ് ചെയ്തത് എന്നാണ് ലഭിക്കുന്ന വിവരം. ആന്ധ്രയിൽ നടന്ന നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇര്‍ഫാന്‍. അതുകൊണ്ട് തന്നെ ഉടനെ ഇർഫാനെ കേരള പൊലീസിന് ഉടനെ കൈമാറുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.വിഷു ദിവസമാണ് ഭീമയുടെ വീട്ടില്‍ മോഷണം നടന്നത്.

രണ്ടരലക്ഷം രൂപയുടെ വജ്രാഭരണങ്ങളും 60,000 രൂപയുമാണ് ഭീമയുടെ വീട്ടില്‍ നിന്നും മോഷണം പോയത്. സി സി ടി.വി ദൃശ്യങ്ങളിൽ നിന്ന് വലത് തോളിൽ ടാറ്റു പതിച്ച വ്യക്തിയാണ് മോഷണം നടത്തിയതെന്ന് വ്യക്തമായിരുന്നു. ഇയാളു‌ടെ കാമുകിയുടെ ചിത്രമാണ് ടാറ്റു ചെയ്തിരിക്കുന്നത്.

ബണ്ടിചോറിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള മോഷണങ്ങൾ നടത്തുന്ന ഇയാൾ മോഷണമുതൽ പാവങ്ങൾക്ക് നൽകുമെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത് വിശ്വസനീയമല്ല എന്നാണ് സൂചന. മോഷ്ടാവിന്റെ സി.സി ടി.വി ദൃശ്യങ്ങളിലെ ചിത്രം നേരത്തെ പൊലീസ് പുറത്തുവിട്ടിരുന്നു. കേരളത്തിൽ നിന്ന് ഒരു ഷാഡോ സംഘം ആന്ധ്രയിലേക്ക് തിരിക്കുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here