കെ.സുരേന്ദ്രനും ഏഷ്യാനെറ്റിനെ ഇറക്കിവിട്ടു; ഒഴിവാക്കിയത് ബഹിഷ്ക്കരണം ചൂണ്ടിക്കാട്ടി

കോഴിക്കോട് : വാര്‍ത്താ സമ്മേളനത്തില്‍ നിന്നും ഏഷ്യാനെറ്റിനെ ഇറക്കി വിട്ട് ബിജെപി പ്രതികാരം വീണ്ടും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനത്തില്‍ നിന്നാണ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറെ ഇറക്കിവിട്ടത്. കോഴിക്കോട് ജില്ലാകമ്മിറ്റി ഓഫീസിലെ വാര്‍ത്താസമ്മേളനത്തില്‍ നിന്നാണ് ഏഷ്യാനെറ്റ്‌ പ്രതിനിധിയെ ഇറക്കിവിട്ടത്.

വാര്‍ത്താസമ്മേളനം തുടങ്ങുന്നതിന് മുമ്പ് പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഏഷ്യാനെറ്റ് ബഹിഷ്‌കരണത്തിനുള്ള ബിജെപി തീരുമാനത്തിന്റെ ഭാഗമായാണ് പറഞ്ഞുവിട്ടത്. നേരത്തെ കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ ഡല്‍ഹിയില്‍ ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ നിന്നും ഏഷ്യാനെറ്റിനെ ഇറക്കിവിട്ടിരുന്നു. ബിജെപി കേരളഘടകം നിസ്സഹകരണം പ്രഖ്യാപിച്ചെന്ന കാരണം പറഞ്ഞാണ് ഔദ്യോഗിക വാര്‍ത്ത സമ്മേളനത്തില്‍ നിന്ന് കഴിഞ്ഞയാഴ്ച ഏഷ്യാനെറ്റ് ന്യൂസിനെ വി മുരളീധരന്‍ തടഞ്ഞത്.

വാര്‍ത്താ സമ്മേളനത്തില്‍ നിന്നും ഇറക്കിവിട്ടതിനോപ്പം മന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയ വാട്സ് ആപ്പ് ഗ്രൂപ്പില്‍ നിന്നു് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധികളെ ഒഴിവാക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here