ഉപഭോഗ സംസ്കാരം പ്രകൃതിയെ തകർക്കുന്നുവെന്ന് റവന്യു മന്ത്രി കെ. രാജൻ

മനുഷ്യന്റെ ഉപഭോഗ സംസ്കാരം പ്രകൃതിയെ പുനസൃഷ്‌ടിക്കാൻ കഴിയാത്ത വിധം തകർക്കുകയാണെന്ന് റവന്യു മന്ത്രി കെ. രാജൻ. അമൃത വിദ്യാപീഠത്തിന്റെ യൂനെസ്കോ ചെയർ സംഘടിപ്പിച്ച അന്താരാഷ്ട്ര സിമ്പോസിയം  ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മനുഷ്യൻ്റെ ഉപഭോഗ സംസ്കാരമാണ് ഭൂമിയുടെ ശോഷണത്തിന്  പ്രധാന കാരണമെന്ന്  മന്ത്രി  അഭിപ്രായപെട്ടു.

ശാസ്ത്രവും സാങ്കേതിക വിദ്യയും മനുഷ്യരുടെ ജീവിതം സുഗമമാക്കുമ്പോഴും അതേ സാങ്കേതിക വിദ്യയുടെ ദുരുപയോഗം പ്രകൃതിയെ പുനസൃഷ്ടിക്കാൻ കഴിയാത്ത വിധം ശോഷിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി ചൂഷണമാണ് ഇന്നത്തെ ദുരവസ്ഥക്ക് കാരണം. പ്രകൃതി തങ്ങൾക്കു മാത്രം അവകാശപ്പെട്ടതാണെന്ന ധാരണ മനുഷ്യൻ മാറ്റിയേ തീരു. അതൊടൊപ്പം പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പ്രകൃതി ദുരന്തങ്ങളെ തടയാൻ ശ്രമിക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.

സുസ്ഥിര വികസനവും ജൈവ സമ്പത്തിന്റെ സംരക്ഷണവും സംബന്ധിച്ച് നടക്കുന്ന സിമ്പോസിയത്തിൽ വിദഗ്ദരും വിദ്യാർത്ഥികളും ഗവേഷണ പ്രബന്ധങ്ങളും കണ്ടുപിടുത്തങ്ങളും  അവതരിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here