പൊന്നാനി: തീരദേശ ജില്ലകളിലുള്ളവര്‍ക്ക് വേണ്ടി വിവിധോദ്ദേശ്യ ചുഴലിക്കാറ്റ് അഭയകേന്ദ്രം പൊന്നാനി പാലപ്പെട്ടിയില്‍ തുറന്നു. ചുഴലിക്കാറ്റ്, പ്രളയം തുടങ്ങിയ ദുരന്തങ്ങളില്‍ അകപ്പെടുന്നവര്‍ക്ക് ആശ്രയമാകാന്‍ കഴിയുന്ന കേന്ദ്രമാണ് തുറന്നത്.
റവന്യു മന്ത്രി കെ രാജനാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. പൊന്നാനി എംഎല്‍എ പി.നന്ദകുമാര്‍ അദ്ധ്യക്ഷ്യത വഹിച്ചു. ലോകബാങ്കിന്റെ ധനസഹായത്തോടു കൂടി സംസ്ഥാന ദുരന്തനിവാരണ വകുപ്പാണ് 3.08 കോടി രൂപ ചിലവഴിച്ച് അഭയകേന്ദ്രം പണിതത്. ദുരന്തകാലത്ത് എല്ലാ ആധുനിക സൌകര്യങ്ങളുമുള്ള താൽക്കാലിക ക്യാമ്പുകൾ ഇവിടെ പ്രവർത്തിപ്പിക്കാനാവും.