തിരുവനന്തപുരം: ചികിത്സാ രീതികളില്‍ വിവാദം കൊണ്ട് കോട്ടകെട്ടിയ മോഹനന് വൈദ്യര് മരിച്ചു. കുഴഞ്ഞുവീണ് മരിച്ച നിലയിലാണ് വൈദ്യരെ കണ്ടത്. തിരുവനന്തപുരത്ത് കാലടിയിലുള്ള ബന്ധുവീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണുള്ളത്. വ്യാജ ചികിത്സ നടത്തിയതിന്റെ പേരില്‍ മോഹനന് വൈദ്യര്‍ക്കെതിരെ നിരവധി കേസുകളുണ്ട്. കോവിഡിന് അനധികൃത ചികിത്സ നടത്തിയതിന്റെ പേരില്‍ ഇഹത്തിനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.