സഹപാഠിയോട് പ്രതികാരം തീര്‍ക്കാന്‍ പെണ്‍കുട്ടി എത്തിയത് ആണ്‍ സുഹൃത്തുക്കളുമായി; അയല്‍ക്കാരനെ കുത്തിയ സംഘം കസ്റ്റഡിയില്‍

കടുത്തുരുത്തി: പ്ലസ്ടു വിദ്യാർഥിനിയോട് പ്രതികാരം തീര്‍ക്കാന്‍ ആണ്‍ സുഹൃത്തുക്കളുമായി വീട്ടിലെത്തിയ പെണ്‍കുട്ടിയും സംഘവും അയല്‍ക്കാരനെ കുത്തിപ്പരുക്കേല്‍പ്പിച്ചു. സംഘത്തിലെ രണ്ടു പേരെയും പെൺകുട്ടിയെയും പോലീസ് പിടികൂടുകയും ചെയ്തു.

പെണ്‍കുട്ടിയും സംഘവും എത്തിയപ്പോള്‍ വന്ന  തര്‍ക്കം കണ്ടു  തടസ്സം പിടിക്കാൻ എത്തിയ അയൽവാസിയായ മങ്ങാട് പരിഷിത്ത് ഭവൻ അശോകനാണ് (55) കുത്തേറ്റത്. കടുത്തുരുത്തി മങ്ങാട് അലരിയിൽ ഇന്നലെ രാത്രി 8.30നാണ് സംഭവം.

മങ്ങാട് സ്വദേശിനിയും ഞീഴൂർ പഞ്ചായത്തിലെ തിരുവാമ്പാടി സ്വദേശിനിയും തമ്മിലാണു തർക്കമുണ്ടായത്. തിരുവാമ്പാടി സ്വദേശിനി കുറിച്ചി സ്വദേശികളായ 4 ആൺ സുഹൃത്തുക്കളെ വിളിച്ചുവരുത്തി ഇവർക്കൊപ്പം കാറിൽ രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തി. വീട്ടിൽ തർക്കം നടക്കുന്നതിനിടെ വിവരം തിരക്കാൻ എത്തിയപ്പോഴാണ് അയൽവാസി അശോകനു കുത്തേറ്റത്.

അശോകനെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു.

ണ്ടായ വാക്കു തർക്കം വീടാക്രമണത്തിൽ കലാശിച്ചു. ഇവരിലൊരാൾ ആൺസുഹൃത്തുക്കളെ വരുത്തി സഹപാഠിയുടെ വീട് ആക്രമിക്കുകയായിരുന്നു. തടസ്സം പിടിക്കാൻ എത്തിയ അയൽവാസിക്ക് കുത്തേറ്റു. മങ്ങാട് പരിഷിത്ത് ഭവൻ അശോകനാണ് (55) കുത്തേറ്റത്.

കടുത്തുരുത്തി മങ്ങാട് അലരിയിൽ ഇന്നലെ രാത്രി 8.30നാണ് സംഭവം. മങ്ങാട് സ്വദേശിനിയും ഞീഴൂർ പഞ്ചായത്തിലെ തിരുവാമ്പാടി സ്വദേശിനിയും തമ്മിലാണു തർക്കമുണ്ടായത്.

തിരുവാമ്പാടി സ്വദേശിനി കുറിച്ചി സ്വദേശികളായ 4 ആൺ സുഹൃത്തുക്കളെ വിളിച്ചുവരുത്തി ഇവർക്കൊപ്പം കാറിൽ രാത്രി എത്തുകയായിരുന്നു. വീട്ടിൽ തർക്കം നടക്കുന്നതിനിടെ വിവരം തിരക്കാൻ എത്തിയപ്പോഴാണ് അയൽവാസി അശോകനു കുത്തേറ്റതെന്ന് പൊലീസ് പറഞ്ഞു. ഓടിപ്പോയ സംഘത്തിലെ രണ്ടു പേര്‍ക്കായി പോലീസ് അന്വേഷണം തുടരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here