‘വിവാഹ ആവാഹനം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

എം.കെ.ഷെജിൻ

കൊച്ചി: ‘വിവാഹ ആവാഹനം ‘ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒരു മുറൈ വന്ത് പാർത്തായ എന്ന ഉണ്ണിമുകുന്ദൻ ചിത്രത്തിനുശേഷം സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിവാഹ ആവാഹനം. ഒരു സാമൂഹിക ആക്ഷേപഹാസ്യ ചിത്രമാണിത്.

മിഥുൻചന്ദ്, സാജൻആലുംമൂട്ടിൽ എന്നിവരാണ് നിർമ്മാതാക്കൾ. ചന്ദ് സ്റ്റുഡിയോ ഇൻ അസോസിയേഷൻ വിത്ത് സിനിമാട്രിക്സ് മീഡിയയുടെ ബാനറിലാണ് നിർമ്മാണം.
നീരൻജ് മണിയൻ പിള്ള നായകനാകുന്ന ചിത്രത്തിൽ പുതുമുഖം നിതാര നായികയാവുന്നു അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, സുധി കോപ്പാ, സാബുമോൻ, സന്തോഷ് കീഴാറ്റൂർ,രാജീവ് പിള്ള, ബാലാജി ശർമ, ഷിൻസ് ഷാൻ, ഫ്രാങ്കോ, സ്മൃതി, നന്ദിനി തുടങ്ങിയവരാണ് അഭിനേതാക്കൾ. കഥയും തിരക്കഥയും നിതാര നിർവ്വഹിച്ചിരിക്കുന്നു

. സംഭാഷണം സംഗീത് സേനൻ,സാജൻ ആലുംമൂട്ടിൽ. ഡി ഒ പി വിഷ്ണു പ്രഭാകർ. എഡിറ്റിംഗ് അഖിൽ എ ആർ. സാംമാത്യു എഡി എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് രാഹുൽ ആർ ഗോവിന്ദ് ആണ്. പ്രൊഡക്ഷൻ കൺട്രോളർ അഭിലാഷ് അർജുനൻ.പി ആർ ഓ എം കെ ഷെജിൻ ആലപ്പുഴ.

LEAVE A REPLY

Please enter your comment!
Please enter your name here