കൊല്ലം : ദുഃഖവെള്ളിയുടെ ദീപ്തസ്മരണയില്‍ വിശ്വാസികള്‍ക്കൊപ്പം പ്രാര്‍ത്ഥനാനുഭവത്തില്‍ പങ്കുചേര്‍ന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ വിവിധ പള്ളികളില്‍ നടന്ന ചടങ്ങുകളില്‍ പങ്കുചേര്‍ന്നു. പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തും കുരിശിന്‍റെ വഴിയടക്കമുള്ള പ്രധാന പീഢാനുഭവ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുകയും ചെയ്തു. ദുഃഖവെള്ളി ചടങ്ങിനെത്തിയ പ്രേമചന്ദ്രനെ വൈദികരും ഇടവകഭാരവാഹികളും ഭക്തസംഘടനാ പ്രതിനിധികളും സ്നേഹപൂര്‍വ്വം എതിരേറ്റു. ഒരു സ്ഥാനാര്‍ത്ഥി എന്നതിലപ്പുറം അവരുടെ സ്വന്തം ജനപ്രതിനിധിയെന്ന നിലയിലോ കുടുംബാംഗം എന്ന നിലയിലോ ഒക്കെ പ്രേമചന്ദ്രനെ ഒപ്പംകൂട്ടി.
പൂര്‍ണ്ണമായും രാഷ്ട്രീയത്തിന് അവധി നല്‍കിയായിരുന്നു പ്രേമചന്ദ്രന്‍റെ സന്ദര്‍ശനം. ഇവിടെ രാഷ്ട്രീയമല്ല സംസാരവിഷയമെന്ന് പ്രേമചന്ദ്രന്‍ ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞു. ക്രിസ്തുവിന്‍റെ പീഢാസഹനത്തേയും കാല്‍വരി മലയിലെ കുരിശുവള്ളത്തേയും അനുസ്മരിക്കുന്ന പ്രാര്‍ത്ഥനാ ചടങ്ങില്‍ അത്യധികം ഭക്തിനിര്‍ഭരനായാണ് പ്രേമചന്ദ്രന്‍ പങ്കെടുത്തത്. ദുഃഖവെള്ളിയില്‍ വിശ്വാസികളുടെ പ്രധാന ആഹാരമായ കഞ്ഞി, പയര്‍, പപ്പടം, അച്ചാര്‍ എന്നിവ കഴിച്ചതിനു ശേഷമായിരുന്നു പള്ളികളില്‍ നിന്നും പ്രേമചന്ദ്രന്‍ ഇറങ്ങിയത്.
പേരയം കരിക്കുളി പള്ളിയിലായിരുന്നു ആദ്യമെത്തിയത്. കോട്ടപ്പുറം പള്ളി, കുമ്പളം പള്ളി, പടപ്പക്കര പള്ളി, മുളവന മാര്‍ത്തോമാ പള്ളി, നാന്തിരിക്കല്‍ പള്ളി, കേരളപുരം പള്ളി, കുണ്ടറ വലിയപള്ളി, കുണ്ടറ ശാലോം മാര്‍ത്തോമ്മാ പള്ളി, നല്ലില ഗബ്രിയേല്‍ ഓര്‍ത്തഡോക്സ് പള്ളി, പനയം മാര്‍ത്തോമ്മാ പള്ളി, മുഖത്തല സെന്‍റ് സ്റ്റീഫന്‍സ് യാക്കോബായ പള്ളി, മുഖത്തല സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളി എന്നീ പള്ളികളില്‍ പ്രേമചന്ദ്രന്‍ സന്ദര്‍ശനം നടത്തി.
പേരയം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. അനീഷ് പടപ്പക്കര, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് രാജ ഡി പണിക്കര്‍, മനീഷ്യസ് ബര്‍ണാഡ്, നീരൊഴുക്കില്‍ സാബു, ഷാജി പേരയം, സ്റ്റാഫോര്‍ഡ്, റെക്സണ്‍ അരുണ്‍, അല്‍ഫോണ്‍സ് കുമ്പളം, സുമേഷ് ദാസ്, മിഷേല്‍, വി.പി. വിധു, റ്റി.ജി. തോമസ്, ഓമനക്കുട്ടന്‍പിള്ള, ജോണ്‍സണ്‍, ശ്രീകുമാര്‍, ഡോ. ജോണ്‍ സക്കറിയ എന്നിവര്‍ പ്രേമചന്ദ്രനൊപ്പം ഉണ്ടായിരുന്നു.
Home Cinema Celebrity news ദുഃഖവെള്ളിയുടെ ദീപ്തസ്മരണയില്‍ വിശ്വാസികള്‍ക്കൊപ്പം പ്രാര്‍ത്ഥനാനുഭവത്തില്‍ പങ്കുചേര്‍ന്ന് പ്രേമചന്ദ്രന്‍