ലോക കവിതാദിനം ആഘോഷിച്ചു 

0
31

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റാഫ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക കവിതാദിനാഘോഷത്തിന്റെ ഭാഗമായി കവിതാ രചനാമത്സരവും കവിതാലാപാന മത്സരവും നടത്തി. ഡയറക്ടർ ഡോ. എം. സത്യൻ ആധ്യക്ഷ്യം വഹിച്ചു. വിധികർത്താക്കളായി.സ്റ്റാഫ് ക്ലബ് സെക്രട്ടറി അമ്പിളി ടി.കെ., പ്രസിഡന്റ്‌ എസ്. ശ്രീജിത്ത്‌, അസിസ്റ്റൻ്റ് ഡയറക്ടറും കവിയും സിനിമഗാന രചയിതാവുമായ ഡോ. ജിനേഷ്കുമാർ എരമം, കവി സന്ധ്യ എസ്. എൻ.(കെ. സി. എച്ച്. ആർ.), കവി
ദിലീപ് കുറ്റ്യാനിക്കാട്, എം. യു. പ്രവീൺ എന്നിവർ സംസാരിച്ചു. കവിതാരചന മത്സരത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസറും കവിയുമായ ശ്രീകല ചിങ്ങോലി ഒന്നാം സ്ഥാനം നേടി. ബാലസാഹിത്യകാരനായ സുജിത്ത് ആർ. എസ്. രണ്ടാം സമ്മാനത്തിന് അർഹനായി. എം. ആർ. മീര, നഹബത്ത് എ. (കോഴിക്കോട് പ്രാദേശിക കേന്ദ്രം) എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. കവിതാലാപന മത്സരത്തിൽ ലെനിൽ എ. ഒന്നാം സ്ഥാനവും എം. ആർ. മീര, ശ്രീകല ചിങ്ങോലി എന്നിവർ രണ്ടാം സ്ഥാനവും എഫ്. എ. സാജു മോൻ എസ്. മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Homepage


വാർത്തകളും വിശേഷങ്ങളും വാട്സ് ആപ്പിൽ അതിവേഗമറിയാൻ
അനന്ത ന്യൂസിൽ അം​ഗമാകാം….ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/C6BKfn2nLA8AZmNLTUwuHY

LEAVE A REPLY

Please enter your comment!
Please enter your name here