സോജൻ ജോസഫിൻ്റെ ഒപ്പീസ് ആരംഭിച്ചു

ബോളിവുഡ് സിനിമകളിലും പരസ്യ ചിത്രങ്ങളിലുമായി കഴിഞ്ഞ പതിനെട്ടു വർഷക്കാലമായി പ്രവർത്തിച്ചു പോരുന്ന സോജൻ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒപ്പീസ്.
മലയാളത്തിൽ കോപ്പയിലെ കൊടുങ്കാറ്റ്, അലർട്ട് 24 x7 എന്നീ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുള്ള സോജൻ ജോസഫ് സംവിധാനം ചെയ്തിട്ടുണ്ട്. നല്ലൊരു ഇടവേളക്കുശേഷം ഒപ്പീസ് എന്ന ചിത്രവുമായി സോജൻ കടന്നു വരുന്നു. ആകർഷൻ എൻ്റർടൈൻമെൻ്റ് പ്രൈവറ്റ് ലിമിറ്റഡ്,ഡി. ആർ. പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ പ്രദ്യുമന കൊളേഗൽ, ദിഷാൽ ഡി.ആർ.എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം മാർച്ച് ഇരുപത്തിയൊന്ന് വ്യാഴാഴ്ച്ച തൊടുപുഴയിൽ ആരംഭിച്ചു.

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Homepage

അറക്കുളം ആലാനി ബംഗ്ളാവിലായിരുന്നു ചിത്രീകണം ആരംഭിച്ചത്. പ്രശസ്ത കന്നഡ താരം ദീഷിത് ഷെട്ടിയുടെ ഭാഗങ്ങളാണ് ചിത്രീകരിച്ചു തുടങ്ങിയത്.
പ്രണയമാണ് ഈ ചിത്രത്തിൻ്റെ അടിത്തറ. ബക്കിംഗ്ഹാമിലെ ഒരു സംഗീതജ്ഞനെ പ്രണയിച്ച ഒരു പെൺകുട്ടിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. പ്രണയത്തിന് വ്യത്യസ്ഥമായ തലവും ഭാഷ്യവും ഈ ചിത്രം നൽകുന്നു. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയായിരിക്കുമിത്. എം. ജയചന്ദ്രൻ്റെ അതിമനോഹരമായ ഗാനങ്ങൾ ഈ ചിത്രത്തിൻ്റെ ഹൈലൈറ്റാണ്.
റഫീഖ് അഹമ്മദിൻ്റെതാണു വരികൾ. ഷൈൻ ടോം ചാക്കോവും. ദർശനാ നായരുമാണ് ഈ ചിത്രത്തിലെ സുപ്രധാനമായ രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോയ് മാത്യ ലെന, ഇന്ദ്രൻസ്, ജോജോൺ ചാക്കോ, ബൈജു എഴുപുന്ന , അനൂപ് ചന്ദ്രൻ, പ്രമോദ് വെളിയനാട്, ജുബി.പി.ദേവ്, രാജേഷ് കേശവ് , അൻവർ, കോബ്രാ രാജേഷ്, ശ്രയാ രമേഷ്, വിജയൻ നായർ, പ്രകാശ് നാരായണൻ, സജിതാ മഠത്തിൽ,, ജീമോൻ ജോർജ്, . ജീജാസുരേന്ദ്രൻ എന്നിവരും പ്രധാന താരങ്ങളാണ്. ബാലചന്ദ്രമേനോനും സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകനായ സന്തോഷ് തുണ്ടിയിലാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ് – ശ്യാം ശശിധരൻ.
കലാസംവിധാനം – അരുൺ ജോസ്.
മേക്കപ്പ- മനു മോഹൻ. കോസ്റ്റ്യും ഡിസൈൻ – കുമാർ എടപ്പാൾ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ജോജോ കുരിശിങ്കൽ.
അസ്സോസ്സിയേറ്റ് ഡയറക്ടർ ശ്രീജിത്- നന്ദൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – അസ് ലം പുല്ലേപ്പടി, സുനിൽമേനോൻ,
പ്രൊഡക്ഷൻ കൺട്രോളർ-എൽദോസെൽവരാജ്.
തൊടുപുഴ , കൊച്ചി, ഊട്ടി ലണ്ടൻ,എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോട്ടോ- ഷിബി ശിവദാസ്.

വാർത്തകളും വിശേഷങ്ങളും വാട്സ് ആപ്പിൽ അതിവേഗമറിയാൻ
അനന്ത ന്യൂസിൽ അം​ഗമാകാം….ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/C6BKfn2nLA8AZmNLTUwuHY
വേറിട്ട വാർത്തകളും വിശേഷങ്ങളും അറിയാം ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കൂ…

Homepage

LEAVE A REPLY

Please enter your comment!
Please enter your name here