കേരളത്തില്‍ 1100 കി.മീ റോഡ് ദേശീയപാത നിര്‍മ്മാണത്തിനായി 65,000 കോടി രൂപ; ഉള്‍പ്പെടുന്നത് മുംബൈ-കന്യാകുമാരി ഇടനാഴി പദ്ധതിയും; പശ്ചിമ ബംഗാളില്‍ 95,000 കോടിയും തമിഴ്നാട്ടില്‍ 1.03 ലക്ഷം കോടിയും ബജറ്റില്‍ വകയിരുത്തല്‍

ന്യൂഡല്‍ഹി:കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളില്‍ റോഡ് വികസനത്തിന് വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. ഈ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിലാണ് ഈ പ്രഖ്യാപനം. കേരളത്തില്‍ 1100 കി.മീ റോഡ് ദേശീയപാത നിര്‍മ്മാണത്തിനായി 65,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.ഇതില്‍ 600 കി.മി മുംബൈ-കന്യാകുമാരി ഇടനാഴി പദ്ധതിയും ഉള്‍പ്പെടുന്നു

പശ്ചിമ ബംഗാളില്‍ 675 കി.മീ റോഡ് വികസനത്തിന് 95,000 കോടി രൂപയും തമിഴ്നാട്ടില്‍ 3500 കി.മി ദേശീയ പാത നിര്‍മ്മാണത്തിന് 1.03 ലക്ഷം കോടിയും അസമില്‍ 1300 കി.മീ റോഡ് നിര്‍മാണത്തിന് 34,000 കോടി രൂപയുടടേയും പദ്ധതികളാണ് പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here