തിരഞ്ഞെടുപ്പ് നടക്കുന്നത് ഏപ്രിൽ-മേയ് മാസങ്ങളില്‍; അവസരം തെളിയുന്നത് എ.ഐ.എ.ഡി.എം.കെ ബി.ജെ.പി സഖ്യത്തിന്; എടപ്പാടി പളനിസ്വാമിയെ തന്നെ എ.ഐ.എ.ഡി.എം.കെ മുഖ്യമന്ത്രി സ്ഥാനാർഥി

0
238

ചെന്നൈ: എടപ്പാടി കെ പളനിസ്വാമിയെ തന്നെ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിച്ച് എ.ഐ.എ.ഡി.എം.കെ ജനറൽ കൗൺസിൽ യോഗം. ഒ. പനീർസെൽവത്തെ ഉപമുഖ്യമന്ത്രി സ്ഥാനാർഥിയായും തിരഞ്ഞെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി മത്സരിക്കാനാണ് സാധ്യത. അതേസമയം സീറ്റുകൾ പങ്കിടുന്നത് സംബന്ധിച്ച കാര്യങ്ങളിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഏപ്രിൽ-മേയ് മാസങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് സഖ്യം, സീറ്റ് പങ്കിടൽ, സ്ഥാനാർഥി നിർണയം എന്നിവ സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കാനും പളനിസ്വാമിയേയും പനീർസെൽവത്തെയും ജനറൽ കൗൺസിൽ യോഗം അധികാരപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here