Home News India കര്‍ഷകര്‍ കോഴിബിരിയാണി ആസ്വദിക്കുകയും ഇടയ്ക്കിടെ വേഷം  മാറുകയും ചെയ്യുന്നു;   സമരക്കാര്‍ക്കിട യില്‍ നിരവധി തീവ്രവാദികളും  കള്ളന്‍മാരും...

കര്‍ഷകര്‍ കോഴിബിരിയാണി ആസ്വദിക്കുകയും ഇടയ്ക്കിടെ വേഷം  മാറുകയും ചെയ്യുന്നു;   സമരക്കാര്‍ക്കിട യില്‍ നിരവധി തീവ്രവാദികളും  കള്ളന്‍മാരും കൊള്ളക്കാരും; പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ രാജ്യമെങ്ങും പക്ഷിപ്പനി പടര്‍  ത്തുന്നു; വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ മദന്‍ ദിലാവര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ രാജ്യമെങ്ങും പക്ഷിപ്പനി പടര്‍ത്താന്‍ കാരണമാകുമെന്ന് രാജസ്ഥാനില്‍നിന്നുള്ള ബിജെപി എം.എല്‍.എ. സമരക്കാര്‍ കോഴി ബിരിയാണി കഴിക്കുന്നതു മൂലം പക്ഷിപ്പനി വ്യാപിക്കുമെന്നാണ് രാംഗഞ്ജ് മാണ്ഡിയില്‍നിന്നുള്ള ബിജെപി എംഎല്‍എ മദന്‍ ദിലാവര്‍ പറഞ്ഞു. ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ ദിലാവര്‍ വീഡിയോയില്‍ രൂക്ഷമായി വിമര്‍ശിക്കുന്നു. പ്രതിഷേധക്കാര്‍ക്ക് രാജ്യത്തെക്കുറിച്ചോ ജനങ്ങളെക്കുറിച്ചോ ഒരു ചിന്തയുമില്ല. കര്‍ഷകരെ സംബന്ധിച്ചിടത്തോളം സമരം വെറും വിനോദയാത്രമാത്രമാണ്, അദ്ദേഹം പറയുന്നു.

അവര്‍ കോഴിബിരിയാണി ആസ്വദിക്കുകയും ഉണങ്ങിയ പഴങ്ങള്‍ കഴിക്കുകയും ചെയ്യുന്നു. എല്ലാ വിധത്തിലും അവര്‍ ആസ്വദിക്കുകയാണ്. ഇടയ്ക്കിടയ്ക്ക് വേഷം മാറുന്നു. അവര്‍ക്കിടയില്‍ നിരവധി തീവ്രവാദികളുണ്ട്, കള്ളന്‍മാരും കൊള്ളക്കാരുമുണ്ട്. അവര്‍ കര്‍ഷകരുടെ ശത്രുക്കളാണ്. അപേക്ഷിച്ചിട്ടായാലും ബലംപ്രയോഗിച്ചായും എത്രയും വേഗം അവരെ നീക്കംചെയ്തില്ലെങ്കില്‍ രാജ്യം പക്ഷിപ്പനിയുടെ ഭീതിയിലാവും, മദന്‍ ദിലാവര്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ ഒന്നര മാസത്തോളമായി കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് സമരം ചെയ്യുന്നത്. കേന്ദ്രസര്‍ക്കാരുമായി എട്ട് തവണ കര്‍ഷകര്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here