തിരുവനന്തപുരം: രോഗവ്യാപനം തീവ്രമായ സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും ലോക്ക്ഡൗണ്‍ വേണ്ടെന്ന് വയ്ക്കാനും സര്‍വകക്ഷിയോഗത്തില്‍ ധാരണയായി. തിരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം ആഹ്്ളാദ പ്രകടനങ്ങള്‍ക്കും റാലികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. എല്ലാരാഷ്ട്രീയ പാര്‍ട്ടികളും അണികളെ ഇക്കാര്യം ബോധ്യപ്പെടുത്തണം. വാരാന്ത്യനിയന്ത്രണവും രാത്രി കര്‍ഫ്യൂവും തുടരും. കടകള്‍തുറക്കുന്നത് രാത്രി ഏഴരമണിവരെമാത്രം. ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് ആളുകളെ പ്രവേശിപ്പിക്കാമെന്നും ഇക്കാര്യം കലക്ടര്‍മാര്‍ മതനേതാക്കളുമായി ചര്‍ച്ചചെയ്യണമെന്നും സര്‍വകക്ഷിയോഗം അഭിപ്രായപ്പെട്ടു.
സമ്പൂര്‍ണലോക്ക്ഡൗണ്‍ സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്നും ജനങ്ങളുടെ ജീവനോപാധികള്‍ തടസപ്പെടുമെന്നും ഉള്ള പൊതു അഭിപ്രായമാണ്സര്‍വകക്ഷിയോഗത്തില്‍ ഉയര്‍ന്നത്. ഇക്കാര്യം കണക്കിലെടുത്ത് സംസ്ഥാനം പൂര്‍ണമായി അടച്ചിട്ടുകൊണ്ടുള്ള ലോക്ക്ഡൗണ്‍ ഉണ്ടാകില്ല.
രോഗവ്യാപനം തീവ്രമായ മേഖലകളിലും ഇപ്പോള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയിട്ടുള്ള പ്രദേശങ്ങളിലും ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. ല്ലാ പ്രദേശങ്ങളിലും കടകള്‍രാത്രി ഏഴരവരെയെ തുറക്കാന്‍ പാടുള്ളൂ, പാഴ്സല്‍ഭക്ഷണ വിതരണം ഒന്‍പത് മണിവരെ അനുവദിക്കും. ആരാധാനലയങ്ങളുടെ വലിപ്പം അനുസരിച്ച് ആളുകളെ പ്രവേശിപ്പിക്കാം. ഇക്കാര്യം മതനേതാക്കളുമായി ഇക്കാര്യം കലക്ടര്‍മാര്‍ ചര്‍ച്ചചെയ്യണമെന്നും യോഗം നിര്‍ദേശിച്ചു. വാക്സീന്‍ വിതരണം കാര്യക്ഷമമാക്കണമെന്ന് പ്രതിപക്ഷം യോഗത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനം വേണ്ടത്ര വാക്സിന്‍ ബു്കുചെയ്യാത്തതാണ് ക്ഷാമത്തിന് കാരണമെന്ന് ബിജെപിയും കുറ്റപ്പെടുത്തി.