ന്യൂഡല്‍ഹി: കേരള സര്‍ക്കാരിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിക്കെതിരെയാണ് അമിത് ഷാ രംഗത്ത് വന്നത്. കേന്ദ്ര ഏജന്‍ജികള്‍ക്കെതിരായ കേരള സര്‍ക്കാരിന്‍റെ ജുഡീഷ്യല്‍ അന്വേഷണം മുഖം രക്ഷിക്കാനെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.
സ്വര്‍ണക്കടത്ത് കേസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ പിടിയിലായി. സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ മറ്റുവഴിയില്ലെന്നും അമിത് ഷാ പറഞ്ഞു.
ബംഗാളില്‍ ബി.ജെ.പി ഇരുന്നൂറിന് മുകളില്‍ സീറ്റുകള്‍ നേടുമെന്നും അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം ബംഗാള്‍ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നില്ല. ബംഗ്ലാദേശില്‍ മോദി രാഷ്്ട്രീയം പറഞ്ഞിട്ടില്ലെന്നും അമിത് ഷാ അവകാശപ്പെട്ടു.