കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക നാളെ; നേമം അടക്കം പത്ത് സീറ്റുകളില്‍ തീരുമാനമായില്ല

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക വൈകുന്നു. നാളെ പ്രഖ്യാപിക്കുമെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചത്. 81 സീറ്റില്‍ സ്ഥാനാര്‍ഥികളെ തീരുമാനിച്ചു. 10 സീറ്റില്‍ സ്ഥാനാര്‍ഥികളെ ഉടന്‍ തീരുമാനിക്കും എല്ലാവര്‍ക്കും തൃപ്തികരമായ തീരുമാനമെടുക്കുമെന്നും മുല്ലപ്പളളി മുല്ലപ്പളളി പറഞ്ഞു. നെമത്തെ സ്ഥാനാര്‍ഥി ആരെന്നു തീരുമാനിക്കാനും നേതൃത്വത്തിനു കഴിഞ്ഞില്ല. മുല്ലപ്പളളി ഡല്‍ഹിയില്‍ തന്നെ തുടരും, രമേശും ഉമ്മന്‍ ചാണ്ടിയും മടങ്ങും.

നേമം അടക്കം പത്തുസീറ്റുകളില്‍ വിശദമായ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിസന്ധിയൊന്നുമില്ല, വൈകാനുളള കാരണം പട്ടിക വരുമ്പോള്‍ മനസിലാകുമെന്നും ചെന്നിത്തല പറഞ്ഞു.

നേമത്ത് ശക്തനായ സ്ഥാനാർഥിവരും. എം.പിമാര്‍ നിയമസഭയിലേക്ക് മല്‍സരിക്കില്ല. ഒരാള്‍ രണ്ടു മണ്ഡലങ്ങളില്‍ മല്‍സരിക്കില്ലെന്നും മുല്ലപ്പളളിയും ചെന്നിത്തലയും വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here